23 Aug 2024 5:15 AM GMT
Summary
- നിഫ്റ്റി എനർജിയും ഇൻഫ്രായും 0.2 ശതമാനം വീതം ഉയർന്നു
- ഐടി ഓഹരികളിൽ വില്പന സൂചികകൾക്ക് വിനയായി
- ബ്രെൻ്റ് ക്രൂഡ് 0.06 ശതമാനം ഉയർന്ന് ബാരലിന് 77.27 ഡോളറിലെത്തി
ആഭ്യന്തര വിപണി നേട്ടത്തിലാണ് ഇന്നും വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ മങ്ങിയ വ്യാപാരത്തിനിടയിലും ആഭ്യന്തര സൂചികകൾ നേട്ടം തുടരുന്നു. ഐടി ഓഹരികളിൽ വില്പന സൂചികകൾക്ക് വിനയായി. ഇന്ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് ചെയർ ജെറോം പവലിൻ്റെ പ്രസംഗത്തിനായി നിക്ഷേപകർ കാത്തിരിക്കുകയാണെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ പറഞ്ഞു.
സെൻസെക്‌സ് 37.32 പോയിൻ്റ് അഥവാ 0.05 ശതമാനം ഉയർന്ന് 81,090.51 പോയിൻ്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 18.25 പോയിൻ്റ് ഉയർന്ന് 24,829.75 ൽ എത്തി.
സെൻസെക്സിൽ ഇൻഫോസിസ്, ടൈറ്റൻ, ടാറ്റ സ്റ്റീൽ, അൾട്രാടെക് സിമൻ്റ്, ഐടിസി, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിൻ്റ്‌സ് തുടങ്ങിയ ഓഹരികൾ ഇടിവിലാണ്. ടാറ്റ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമസ്യൂട്ടിക്കൽസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നിവയുടെ നേട്ടത്തിൽ നിഫ്റ്റി ഓട്ടോ സൂചിക കുതിച്ചു. നിഫ്റ്റി എനർജിയും ഇൻഫ്രായും 0.2 ശതമാനം വീതം ഉയർന്നു.
ഇൻഫോസിസ്, ടിസിഎസ്, എൽടിഐമിൻഡ്‌ട്രീ തുടങ്ങിയ ഓഹരികൾ രാവിലെ ഇടിഞ്ഞതിനെത്തുടർന്ന് 0.6 ശതമാനം ഇടിഞ്ഞ നിഫ്റ്റി ഐടിയാണ് ഏറ്റവും വലിയ നഷ്ടം നൽകിയത്. നിഫ്റ്റി ബാങ്ക്, റിയൽറ്റി സൂചികകളും ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഷാങ്ഹായും നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ ഹോങ്കോങ്ങും സിയോളും ഇടിവിലാണ്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വ്യാഴാഴ്ച 1,371.79 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) വ്യാഴാഴ്ച 2,971.80 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.06 ശതമാനം ഉയർന്ന് ബാരലിന് 77.27 ഡോളറിലെത്തി.