image

4 Sep 2024 11:30 AM GMT

Stock Market Updates

കുതിപ്പ് അവസാനിപ്പിച്ച് വിപണി; 200 പോയിന്റ് ഇടിവിൽ സെൻസെക്സ്

MyFin Desk

കുതിപ്പ് അവസാനിപ്പിച്ച് വിപണി; 200 പോയിന്റ് ഇടിവിൽ സെൻസെക്സ്
X

Summary

  • സെഷനിലുടനീളം സൂചികകൾ താഴ്ന്നാണ് വ്യാപാരം നടത്തിയത്
  • സ്മോൾക്യാപ് സൂചിക പച്ചയിൽ അവസാനിച്ചു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 84.02ൽ എത്തി


ആഗോള വിപണികളിലെ ഇടിവ് പിന്തുടർന്ന് ആഭ്യന്തര വിപണിയും വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്. നിഫ്റ്റി 14 ദിവസത്തെ കുതിപ്പിന് വിരാമമിട്ട് 25,200ൽ ക്ലോസ് ചെയ്തു. റിയൽറ്റി, എഫ്എംസിജി, ഫാർമ എന്നിവ ഒഴികെയുള്ള മേഖലകളിലുടനീളം വിൽപ്പന ദൃശ്യമായി.

സെൻസെക്സ് 202.80 പോയൻ്റ് അഥവാ 0.25 ശതമാനം താഴ്ന്ന് 82,352.64ലും നിഫ്റ്റി 81.10 പോയൻ്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 25,198.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ദുർബലമായ ആഗോള വിപണികളെ പിന്തുടർന്ന് ആഭ്യന്തര സൂചികകൾ വ്യാപാരം ആരംഭിച്ചത് നഷ്ടത്തിലായിരുന്നു. സെഷനിലുടനീളം സൂചികകൾ താഴ്ന്നാണ് വ്യാപാരം നടത്തിയത്.

നിഫ്റ്റിയിൽ ഏഷ്യൻ പെയിൻ്റ്‌സ്, ഗ്രാസിം ഇൻഡസ്ട്രീസ്, എച്ച്‌യുഎൽ, അപ്പോളോ ഹോസ്പിറ്റൽസ്, സൺ ഫാർമ എന്നിവ നേട്ടത്തിലും വിപ്രോ, കോൾ ഇന്ത്യ, ഒഎൻജിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എം ആൻഡ് എം എന്നിവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

സെക്ടറിൽ സൂചികകളിൽ എഫ്എംസിജി, റിയാലിറ്റി, ഫാർമ എന്നിവ 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയപ്പോൾ ഓട്ടോ, ബാങ്ക്, എനർജി, ഐടി, മെറ്റൽ എന്നിവ 0.4-1 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയ തോതിൽ താഴ്ന്നപ്പോൾ സ്മോൾക്യാപ് സൂചിക പച്ചയിൽ അവസാനിച്ചു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ വൻ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികളും കുത്തനെ ഇടിഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,029.25 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.14 ശതമാനം ഇടിഞ്ഞ് ബാരലിന് 73.65 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവിൽ 2518 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 84.02ൽ എത്തി.