image

6 Sep 2024 5:30 AM GMT

Stock Market Updates

ചുവപ്പണിഞ്ഞ് വിപണി;800 പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്

MyFin Desk

market in the red, sensex falls by 800 points
X

Summary

  • നിഫ്റ്റി ഐടി സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കി
  • യുഎസ് ഡോളറിനെതിരെ 2 പൈസ ഉയർന്ന് 83.95 ൽ എത്തി


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവിലാണ്. ആഗോള വിപണികളിലെ താഴ്ന്നുള്ള വ്യാപാരം സൂചികകളെ വലച്ചു. നിഫ്റ്റി ഐടി സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ എനർജി, ബാങ്കിംഗ് ഓഹരികളിൽ വിൽപന സമ്മർദ്ദം ദൃശ്യമായി.

സെൻസെക്‌സ് 233.98 പോയിൻ്റ് താഴ്ന്ന് 81,967.18ലും നിഫ്റ്റി 60 പോയിൻ്റ് താഴ്ന്ന് 25,085.10ലും ആണ് വ്യാപാരം ആരംഭിച്ചത്.

സെൻസെക്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അൾട്രാടെക് സിമൻ്റ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ ഓഹരികൾ നഷ്ടത്തിലാണ്.

ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിൻ്റ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ ചുവപ്പിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 688.69 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.07 ശതമാനം ഇടിഞ്ഞ് ബാരലിന് 72.64 ഡോളറിലെത്തി. വേണം ട്രോയ് ഔൺസിന് 0.33 ശതമാനം ഉയർന്ന 2551 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ 2 പൈസ ഉയർന്ന് 83.95 ൽ എത്തി.