image

12 Dec 2024 10:59 AM GMT

Stock Market Updates

ചുവപ്പണിഞ്ഞ് വിപണി: താങ്ങായി ഐടി ഓഹരികൾ

MyFin Desk

ചുവപ്പണിഞ്ഞ് വിപണി: താങ്ങായി ഐടി ഓഹരികൾ
X

Summary

  • ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
  • ഐടി ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ
  • ബ്രെൻ്റ് ക്രൂഡ് 0.30 ശതമാനം ഉയർന്ന് ബാരലിന് 73.74 ഡോളറിലെത്തി


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെയാണ്. സെൻസെക്സ് 236.18 പോയിൻ്റ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 81,289.96 ലും നിഫ്റ്റി 93.10 പോയിൻ്റ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 24,548.70 ലും വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്സിൽ എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്‌സ്, മാരുതി, ലാർസൻ ആൻഡ് ടൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിൻ്റ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ ഇടിവോടെയാണ് ക്ലോസ് ചെയ്തത്.

ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, അദാനി പോർട്ട്സ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഐടി ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അവസാനിച്ചു. മീഡിയ സൂചിക 2 ശതമാനവും എഫ്എംസിജി സൂചിക ഒരു ശതമാനവും ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവനേട്ടത്തോടെ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ സമ്മിശ്ര നോട്ടിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികളും നേട്ടത്തിലായിരുന്നു അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 1,012.24 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.30 ശതമാനം ഉയർന്ന് ബാരലിന് 73.74 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.31 ശതമാനം താഴ്ന്ന് 2748 ഡോളറിലെത്തി. ഡോളറിനെതിരെ 4 പൈസ താഴ്ന്ന് രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയായ 83.87ൽ എത്തി.