4 Sep 2024 5:26 AM GMT
Summary
- നിഫ്റ്റിയിലെ 13 സെക്ടറിൽ സൂചികകളും നഷ്ടത്തിലാണ് തുറന്നത്
- ഗിഫ്റ്റ് നിഫ്റ്റി 180 പോയിൻ്റിന് മുകളിൽ ഇടിഞ്ഞു
- ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.96 എത്തി
ആഭ്യന്തര സൂചികകകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെയാണ്. ആഗോള വിപണികളിലെ ഉയർന്ന വിൽപ്പന ആഭ്യന്തര വിപണിക്കും വിനയായി. ഐടി, ബാങ്കിംഗ് ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെ നിഫ്റ്റിയിലെ 13 സെക്ടറിൽ സൂചികകളും നഷ്ടത്തിലാണ് തുറന്നത്.
സെൻസെക്‌സ് 721.75 പോയിൻ്റ് ഇടിഞ്ഞ് 81,833.69 ലും നിഫ്റ്റി 196.05 പോയിൻ്റ് താഴ്ന്ന് 25,083.80 ലുമാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്സിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഫോസിസ്, ലാർസൻ ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ആക്‌സിസ് ബാങ്ക് ഓഹരികൾ ഇടിവിലാണ്.
ഏഷ്യൻ പെയിൻ്റ്‌സ്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്. ഗിഫ്റ്റ് നിഫ്റ്റി 180 പോയിൻ്റിന് മുകളിൽ ഇടിഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,029.25 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.61 ശതമാനം ഇടിഞ്ഞ് ബാരലിന് 73.30 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ നേട്ടത്തോടെ 2526 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.96 എത്തി.