image

10 Jun 2024 5:15 AM GMT

Stock Market Updates

പുതിയ ഉയരത്തിൽ വിപണി; 77,000 കടന്ന് സെൻസെക്സ്

MyFin Desk

Market at new high, Nifty crosses 77,000
X

Summary

  • വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണിക്ക് തുണയായി
  • ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.65 ശതമാനവും മിഡ്ക്യാപ് സൂചിക 0.37 ശതമാനവും ഉയർന്നു
  • ബ്രെൻ്റ് ക്രൂഡ് 0.31 ശതമാനം ഉയർന്ന് ബാരലിന് 79.87 ഡോളറിലെത്തി


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് പുതിയ റെക്കോർഡിൽ. തുടർച്ചയായി നാലാം ദിവസമാണ് സൂചികകൾ നേട്ടത്തോടെ ആരംഭിക്കുന്നത്. ആദ്യമായി സെൻസെക്‌സ് 77,000 കടന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ജിഡിപി വളർച്ചാ പ്രവചനം 7.2 ശതമാനമായി ഉയർത്തിയതും വിപണിക്ക് കരുത്തേകി. വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണി തുണയായി.

സെൻസെക്‌സ് 385.68 പോയിൻ്റ് ഉയർന്ന് 77,079.04 എന്ന പുതിയ റെക്കോർഡിലും നിഫ്റ്റി 121.75 പോയിൻ്റ് ഉയർന്ന് 23,411.90 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിലെ 50 ഓഹരികളിൽ 22 എണ്ണവും നഷ്ടത്തിലാണ്. ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ, എൽടിഐഎംഡ്‌ട്രീ, എച്ച്‌സിഎൽടെക് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ് കോർപ്പറേഷൻ, അൾട്രാടെക് സിമൻ്റ്, സിപ്ല, എൻടിപിസി, ആക്‌സിസ് ബാങ്ക് എന്നിവ ഇടിഞ്ഞു.

ഐടി, എഫ്എംസിജി, മെറ്റൽ എന്നിവ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും പച്ചയിലാണ് വ്യാപാരം ആരംഭിച്ചത്. പൊതുമേഖലാ ബാങ്കും റിയാലിറ്റി സൂചികകളുമാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.65 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.37 ശതമാനവും ഉയർന്നു.

ബ്രെൻ്റ് ക്രൂഡ് 0.31 ശതമാനം ഉയർന്ന് ബാരലിന് 79.87 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ​​പൈസ ഇടിഞ്ഞ് 83.50 എത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവിൽ 2309 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 4,391.02 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഏഷ്യൻ വിപണികളിൽ, ടോക്കിയോ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സിയോൾ ഇടിവിലാണ്. വെള്ളിയാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

വെള്ളിയാഴ്ച സെൻസെക്സ് 1,618.85 പോയിൻ്റ് അഥവാ 2.16 ശതമാനം ഉയർന്ന് 76,693.36 ലും നിഫ്റ്റി 468.75 പോയിൻറ് അഥവാ 2.05 ശതമാനം ഉയർന്ന് 23,290.15 ലുമാണ് ക്ലോസ് ചെയ്തത്.