27 Dec 2024 11:26 AM GMT
Summary
- ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
- നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനം ഉയർന്നു
- ബ്രെൻ്റ് ക്രൂഡ് 0.18 ശതമാനം ഉയർന്ന് ബാരലിന് 73.39 ഡോളറിലെത്തി
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. സെൻസെക്‌സ് 226.59 പോയിൻ്റ് അഥവാ 0.29 ശതമാനം ഉയർന്ന് 78,699.07 എന്ന നിലയിലും നിഫ്റ്റി 63.20 പോയിൻ്റ് അഥവാ 0.27 ശതമാനം ഉയർന്ന് 23,813.40 ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസെർവ്, നെസ്‌ലെ, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീൽ, അദാനി പോർട്ട്‌സ്, സൊമാറ്റോ, അൾട്രാടെക് സിമൻ്റ്, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനം ഉയർന്നു. നിഫ്റ്റി ഹെൽത്ത്‌കെയറും നിഫ്റ്റി ബാങ്കും യഥാക്രമം 0.8 ശതമാനവും 0.3 ശതമാനവും ഉയർന്നു. നിഫ്റ്റി മെറ്റൽ, പിഎസ്‌യു ബാങ്ക് ഒരു ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.7 ശതമാനവും നിഫ്റ്റി റിയൽറ്റിയും കൺസ്യൂമർ ഡ്യൂറബിൾസും 0.5 ശതമാനം വീതം താഴ്ന്നു.
ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഷാങ്ഹായും ഉയർന്നപ്പോൾ സിയോളും ഹോങ്കോങ്ങും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ പോസിറ്റീവ് മേഖലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. ബ്രെൻ്റ് ക്രൂഡ് 0.18 ശതമാനം ഉയർന്ന് ബാരലിന് 73.39 ഡോളറിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വ്യാഴാഴ്ച 2,376.67 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വർണം ട്രോയ് ഔൺസിന് 0.46 ശതമാനം ഉയർന്ന് 2641 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലയായ 85.50ൽ എത്തി. ബ്രെൻ്റ് ക്രൂഡ് 0.18 ശതമാനം ഉയർന്ന് ബാരലിന് 73.39 ഡോളറിലെത്തി.