image

11 Sep 2024 5:15 AM GMT

Stock Market Updates

നേട്ടം തുടർന്ന് വിപണി; ഇടിവിൽ ഓട്ടോ ഓഹരികൾ

MyFin Desk

auto stocks fall after market gains
X

Summary

  • ടാറ്റ മോട്ടോഴ്‌സ് ഓഹരികളിൽ വില്പന വിപണിയെ വലച്ചു
  • സെൻസെക്‌സ് 111.85 പോയിൻ്റ് ഇടിഞ്ഞു


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. ടാറ്റ മോട്ടോഴ്‌സ് ഓഹരികളിലെ വില്പന വിപണിയെ വലച്ചു. ഏഷ്യൻ വിപണികളിലെ ദുർബലമായ വ്യാപാരവും വിപണിയെ ബാധിച്ചു.

സെൻസെക്‌സ് 111.85 പോയിൻ്റ് ഇടിഞ്ഞ് 81,809.44-ലെത്തി. നിഫ്റ്റി 39.2 പോയിൻ്റ് താഴ്ന്ന് 25,001.90 ൽ എത്തി.

സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, അൾട്രാടെക് സിമൻ്റ്, ആക്‌സിസ് ബാങ്ക് ഓഹരികൾ ഇടിഞ്ഞു. ഏഷ്യൻ പെയിൻ്റ്‌സ്, ഭാരതി എയർടെൽ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

നിഫ്റ്റി ഓട്ടോ സൂചിക 0.56 ശതമാനം ഇടിഞ്ഞു. സൂചികയിൽ ഭാരത് ഫോർജ്, ഹീറോ മോട്ടോകോർപ്പ്, അശോക് ലെയ്‌ലാൻഡ്, സംവർദ്ധന മദർസൺ, ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ കുത്തനെ ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 2,208.23 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.59 ശതമാനം ഉയർന്ന് ബാരലിന് 69.60 ഡോളറിലെത്തി. ശരണം ട്രോയ് ഔൺസിന് 0.30 ശതമാനം നേട്ടത്തോടെ 2550 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.96ൽ എത്തി.