image

4 July 2024 11:09 AM GMT

Stock Market Updates

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നേരിയ നേട്ടത്തോടെ വിപണിക്ക് അവസാനം

MyFin Desk

The market ended with a slight gain
X

Summary

  • ആഗോള വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരം ആഭ്യന്തര വിപണിക്ക് തുണയായി
  • അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 12.8 എത്തി
  • ബ്രെൻ്റ് ക്രൂഡ് 0.52 ശതമാനം ഇടിഞ്ഞ് ബാരലിന് 86.89 ഡോളറിലെത്തി


അസ്ഥിരമായ വ്യാപാരത്തിനൊടുവിൽ ആഭ്യന്തര സൂചികകൾ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഹെവിവെയ്റ്റുകളായ ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ കുതിപ്പും സൂചികകൾക്ക് കരുത്തേകി. ആഗോള വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരം ആഭ്യന്തര വിപണിക്ക് തുണയായി.

സെൻസെക്‌സ് 62.87 പോയിൻ്റ് അഥവാ 0.08 ശതമാനം ഉയർന്ന് 80,049.67ലും നിഫ്റ്റി 15.70 പോയിൻ്റ് അഥവാ 0.06 ശതമാനം ഉയർന്ന് 24,302.20ലും വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1901 ഓഹരികൾ നേട്ടത്തിലെത്തി.1550 ഓഹരികൾ ഇടിഞ്ഞു. 62 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ എച്ച്‌സിഎൽ ടെക്‌നോളജീസ്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ്, വിപ്രോ, ടെക് മഹീന്ദ്ര, അദാനി എൻ്റർപ്രൈസസ് എന്നിവ നഷ്ടത്തിലായി.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഫാർമാ, ഇൻഫർമേഷൻ ടെക്നോളജീസ്, ഹെൽത്ത് കെയർ സൂചികകൾ 1 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഓട്ടോയും റിയൽറ്റിയും 0.5 ശതമാനം നേട്ടം നൽകി. നിഫ്റ്റി മീഡിയ സൂചിക 0.4 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.6 ശതമാനം വീതം ഉയർന്നു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 12.8 എത്തി.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഹോങ്കോംഗ്, സിയോൾ എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഷാങ്ഹായ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളും നേട്ടത്തോടെയുള്ള വ്യാപാരം തുടരുന്നു. യുഎസ് വിപണികൾ ബുധനാഴ്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ബ്രെൻ്റ് ക്രൂഡ് 0.52 ശതമാനം ഇടിഞ്ഞ് ബാരലിന് 86.89 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 5,483.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വർണം ട്രോയ് ഔൺസിന് 0.11 ശതമാനം താഴ്ന്ന് 2366 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഇടിഞ്ഞ് 83.50 എത്തി.