13 March 2024 11:06 AM GMT
Summary
- ഐടിസിയുടെ കരുത്തോടെ എഫ്എംസിജി സൂചിക നേരിയ നേട്ടത്തിലെത്തി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 82.85 ലെത്തി.
- മിഡ്-സ്മോൾ ക്യാപ് ഓഹരികളിലെ ഇടിവിന് പിന്നാലെയാണ് വിപണി ചുവപ്പിലേക്ക് നീങ്ങി
ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ആദ്യഘട്ട നേട്ടങ്ങൾക്ക് വിപരീതമായാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്-സ്മോൾ ക്യാപ് ഓഹരികളിലെ ഇടിവിന് പിന്നാലെയാണ് വിപണി ചുവപ്പിലേക്ക് നീങ്ങിയത്. ഈ തിരുത്തൽ ആരോഗ്യകരമാണെന്ന് വിശകലന വിദഗ്ധർ ചൂണ്ടികട്ടി. എന്നിരുന്നാലും വരും ദുവസങ്ങളിലും ഇടിവ് തുടർന്നേക്കാമെന്നും അവർ പറഞ്ഞു. കൂടാതെ, യൂട്ടിലിറ്റി, എനർജി, മെറ്റൽ ഓഹരികളിലെ നഷ്ടവും വിദേശ നിക്ഷേപകരുടെ വിൽപ്പനയും ഇടിവിന്റെ ആക്കം കൂട്ടി.
സെൻസെക്സ് 906.07 പോയിൻ്റ് അഥവാ 1.23 ശതമാനം ഇടിഞ്ഞ് 72,761.89 ലും നിഫ്റ്റി 338 പോയിൻ്റ് അഥവാ 1.51 ശതമാനം ഇടിഞ്ഞ് 21,997.70 ലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയിൽ ഐടിസി (4.45%), ഐസിഐസിഐ ബാങ്ക് (0.66%), കൊട്ടക് മഹീന്ദ്ര ബാങ്ക് (0.53%), സിപ്ല (0.38%), ബജാജ് ഫൈനാൻസ് (0.31%) എന്നിവ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ പവർ ഗ്രിഡ് (-7.31%), കോൾ ഇന്ത്യ (-7.18%), അദാനി പോർട്സ് (-7.05%), അദാനി എന്റർപ്രൈസസ് (-6.93%), എൻടിപിസി (-6.45%) എന്നിവ കുത്തനെ ഇടിഞ്ഞു.
സെക്ടറൽ സൂചികയിൽ ഐടിസിയുടെ കരുത്തോടെ എഫ്എംസിജി സൂചിക നേരിയ നേട്ടത്തിലെത്തി. ബാക്കി എല്ലാ സൂചികകളും ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പിഎസ്ഇ 6.65 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ, എനർജി, റിയൽറ്റി എന്നിവ അഞ്ച് ശതമാനത്തിന് മുകളിൽ ഇടിഞ്ഞു.
നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചികകൾ അഞ്ച് ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ സ്മോൾക്യാപ് ഗൗജ് 5.11 ശതമാനം ഇടിഞ്ഞപ്പോൾ മിഡ്ക്യാപ് സൂചിക 4.20 ശതമാനം ഇടിഞ്ഞു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 82.85 ലെത്തി. മൂന്നാഴ്ച്ചയ്ക്ക് ശേഷമുള്ള രൂപയുടെ ഏറ്റവും വലിയ ഇടിവാണിത്. സ്വർണം ട്രോയ് ഔൺസിന് 0.05 ശതമാനം ഉയർന്ന് 2167.05 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 1.09 ശതമാനം ഉയർന്ന് ബാരലിന് 82.81 ഡോളറിലെത്തി.
"ആഗോള ഉയർച്ചയിൽ നിന്ന് വ്യത്യസ്തമായി, നീണ്ട പ്രീമിയം മൂല്യനിർണ്ണയങ്ങളാൽ ഉത്തേജിതമായ മിഡ്, സ്മോൾക്യാപ് ഓഹരികളുടെ പ്രതികൂലമായ റിസ്ക്-റിവാർഡ് ബാലൻസ്, തകർച്ചയെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. അതേസമയം, എഫ്എംസിജിയും സ്വർണ്ണം പോലുള്ള വിപരീത നാടകങ്ങളും ചില അഭയം നൽകുന്നു. പ്രീമിയം മൂല്യനിർണ്ണയം കൂടാതെ ആഭ്യന്തര മിഡ്‌ക്യാപ്‌സിൻ്റെ ദീർഘകാല വളർച്ചാ പ്രതിച്ഛായയെ പിന്നോട്ടടിക്കുന്ന അടിസ്ഥാന പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.
ഏഷ്യൻ വിപണികളിൽ, സിയോൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യൻ വിപണികളിൽ നേട്ടത്തിൽ വ്യാപാരം തുടരുന്നു. ചൊവ്വാഴ്ച യുഎസ് വിപണികൾ ഉയർന്നാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 73.12 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വളർച്ച ജനുവരിയിൽ 3.8 ശതമാനമായി കുറഞ്ഞു, അതേസമയം ഫെബ്രുവരിയിലെ റീട്ടെയിൽ പണപ്പെരുപ്പം 5.09 ശതമാനാമായി ആറാം മാസവും റിസർവ് ബാങ്കിൻ്റെ കംഫർട്ട് സോണിൽ തന്നെ തുടർന്നു.
ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 165.32 പോയിൻ്റ് അഥവാ 0.22 ശതമാനം ഉയർന്ന് 73,667.96 ലും നിഫ്റ്റി 3.05 പോയിൻ്റ് അഥവാ 0.01 ശതമാനം ഉയർന്ന് 22,335.70 ലുമാണ് ക്ലോസ് ചെയ്തത്.