image

6 Jun 2024 11:08 AM GMT

Stock Market Updates

വിപണിക്ക് നേട്ടത്തിൽ അവസാനം; സെൻസെക്സ് 680 പോയിന്റ് ഉയർന്നു, 22,800 കടന്ന് നിഫ്റ്റി

MyFin Desk

വിപണിക്ക് നേട്ടത്തിൽ അവസാനം; സെൻസെക്സ് 680 പോയിന്റ് ഉയർന്നു, 22,800 കടന്ന് നിഫ്റ്റി
X

Summary

  • തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തത്
  • ബിഎസ്ഇ മിഡ് ക്യാപ് 2.3 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് 3.06 ശതമാനവും ഉയർന്നു
  • ബ്രെൻ്റ് ക്രൂഡ് 0.09 ശതമാനം ഉയർന്ന് ബാരലിന് 78.43 ഡോളറിലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ. തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം, തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തത്. സെൻസെക്സ് 0.93 ശതമാനം അഥവാ 692.27 പോയിൻറ് ഉയർന്ന് 75,074.51 ലും നിഫ്റ്റി 0.89 ശതമാനം അഥവാ 201 പോയിൻറ് ഉയർന്ന് 22,821.40 ലും വ്യാപാരം അവസാനിപ്പിച്ചു.

എച്ച്സിഎൽ ടെക്നോളജീസ്, ശ്രീറാം ഫിനാൻസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ടെക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എച്ച്.യു.എൽ, ഏഷ്യൻ പെയിൻ്റ്സ്, ഹീറോ മോട്ടോകോർപ്പ്, നെസ്ലെ തുടങ്ങിയവ നഷ്ടത്തിലായി.

മേഖലാ സൂചികകളിൽ ബിഎസ്ഇ റിയാലിറ്റി 4.85 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ ഇൻഡസ്ട്രിയൽസ്, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ യഥാക്രമം 3.7 ശതമാനവും 3.4 ശതമാനവും ഉയർന്നു. ഓയിൽ ആൻഡ് ഗ്യാസ്, പവർ, ടെലികമ്മ്യൂണിക്കേഷൻ, ഐടി സൂചികകൾ 2.5 ശതമാനത്തിലധികം വർധിച്ചു.

ബിഎസ്ഇ മിഡ് ക്യാപ് 2.3 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് 3.06 ശതമാനവും ഉയർന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയാ പ്രഖ്യാപനത്തിനായി നിക്ഷേപകർ കാത്തിരിക്കുക്കയാണ്. തുടർച്ചയായ എട്ടാം തവണയും പലിശ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു.

ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഹോങ്കോങ്ങും നേട്ടത്തിലും ഷാങ്ഹായ് നഷ്ടത്തിലും ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. ബുധനാഴ്ച യുഎസ് വിപണികളും വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്.

ബ്രെൻ്റ് ക്രൂഡ് 0.09 ശതമാനം ഉയർന്ന് ബാരലിന് 78.43 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 83.49 എത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 5,656.26 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വർണം ട്രോയ് ഔൺസിന് 0.17 ശതമാനം ഉയർന്ന് 2379 ഡോളറിലെത്തി.

സെൻസെക്സ് 2,303.19 പോയിൻ്റ് അഥവാ 3.20 ശതമാനം ഉയർന്ന് 74,382.24 ലും നിഫ്റ്റി 735.85 പോയിൻ്റ് അഥവാ 3.36 ശതമാനം ഉയർന്ന് 22,620.35 ലുമാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.