image

8 Nov 2024 12:15 PM GMT

Stock Market Updates

ഇടിവ് തുടർന്ന് വിപണി; 24,150-ൽ നിഫ്റ്റി

MyFin Desk

ഇടിവ് തുടർന്ന് വിപണി; 24,150-ൽ നിഫ്റ്റി
X

ഇടിവ് തുടർന്ന് വിപണി; 24,150-ൽ നിഫ്റ്റി

Summary

  • നിഫ്റ്റി ഐടി സൂചിക 0.7 ശതമാനം ഉയർന്നു


തുടർച്ചയായി രണ്ടാം ദിവസവും ആഭ്യന്തര വിപണി വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെയാണ്. നിരന്തരമായി ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വില്പന വിപണിയെ നഷ്ടത്തിലെത്തിച്ചു.ബ്ലൂ ചിപ്പ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെ നഷ്ടവും സൂചികകളെ ഇടിവിലേക്ക് നയിച്ചു.

സെൻസെക്‌സ് 55.47 പോയിൻ്റ് അഥവാ 0.07 ശതമാനം ഇടിഞ്ഞ് 79,486.32-ൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേയിൽ സൂചിക 424.42 പോയിൻ്റ് അഥവാ 0.53 ശതമാനം ഇടിഞ്ഞ് 79,117.37 വരെ താഴ്ന്നിരുന്നു. നിഫ്റ്റി 51.15 പോയിൻ്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 24,148.20 ൽ ക്ലോസ് ചെയ്തു.

സെൻസെക്സിൽ ഏഷ്യൻ പെയിൻ്റ്‌സ്, ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ഓഹരിയ്ക്കൽ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറൽ സൂചികളിൽ നിഫ്റ്റി ഐടി സൂചിക 0.7 ശതമാനം ഉയർന്നപ്പോൾ മീഡിയ, പിഎസ്‌യു ബാങ്ക്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, റിയൽറ്റി എന്നിവ 1-2 ശതമാനം വരെ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾക്യാപ് സൂചിക 1.6 ശതമാനവും ഇടിഞ്ഞു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, നെസ്‌ലെ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തോടെ ക്ലോസ് ചെയ്തപ്പോൾ ടോക്കിയോ നേട്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്‌ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപ സ്ഥപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 4,888.77 കോടി രൂപയുടെഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 1.28 ശതമാനം ഇടിഞ്ഞ് ബാരലിന് 74.66 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.35 ശതമാനം താഴ്ന്ന് 2696 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഇടിഞ്ഞ് 84.37 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.