image

5 Sep 2024 11:15 AM GMT

Stock Market Updates

രണ്ടാം നാളും വിപണി ഇടിവിൽ; നേട്ടത്തിൽ സ്‌മോൾ ക്യാപ്പുകൾ

MyFin Desk

രണ്ടാം നാളും വിപണി ഇടിവിൽ; നേട്ടത്തിൽ സ്‌മോൾ ക്യാപ്പുകൾ
X

Summary

  • നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ സൂചികകൾ ഉയർന്നു
  • സ്മോൾക്യാപ് സൂചിക 0.6 ശതമാനവും ഉയർന്നു
  • യുഎസ് ഡോളറിനെതിരെ രൂപ 4 പൈസ ഉയർന്ന് 83.97ൽ എത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിച്ചത് ഇടിവിലാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, എൽ ആൻഡ് ടി ഓഹരികളുടെ ഇടിവ് വിപണിയെ ബാധിച്ചു.

സെൻസെക്‌സ് 151.48 പോയിൻ്റ് അഥവാ 0.18 ശതമാനം ഇടിഞ്ഞ് 82,201.16 ലും നിഫ്റ്റി 53.60 പോയിൻ്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 25,145.10 ലുമാണ് ക്ലോസ് ചെയ്തത്.

സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ് ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ലാർസൻ ആൻഡ് ടൂബ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികളും ഇടിവിലാണ് ക്ലോസ് ചെയ്തത്. ടൈറ്റൻ, ഐടിസി, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.

നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ സൂചികകൾ യഥാക്രമം 0.8 ശതമാനവും 0.5 ശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.6 ശതമാനവും ഉയർന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ താഴ്ന്നപ്പോൾ ഷാങ്ഹായ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 975.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വർണം ട്രോയ് ഔൺസിന് 0.82 ശതമാനം ഉയർന്ന് 2546 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 1.14 ശതമാനം ഉയർന്ന് ബാരലിന് 73.53 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപ 4 പൈസ ഉയർന്ന് 83.97ൽ എത്തി.