15 Jan 2025 11:36 AM GMT
Summary
രൂപയുടെ മൂല്യം 13 പൈസ ഉയർന്ന് 86.40 എന്ന നിലയിലെത്തി
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. റിലയൻസ് ഇൻഡസ്ട്രീസ്, സൊമാറ്റോ, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികളുടെ കുതിപ്പാണ് വിപണിക്ക് അനുകൂലമായത്.
സെൻസെക്സ് 224.45 പോയിന്റ് അഥവാ 0.29 ശതമാനം ഉയർന്ന് 76,724.08 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 37.15 പോയിന്റ് അഥവാ 0.16 ശതമാനം ഉയർന്ന് 23,213.20 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
സെൻസെക്സ് ഓഹരികൾ
എൻടിപിസി, പവർ ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, ടെക് മഹീന്ദ്ര, ലാർസൻ & ട്യൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി പോർട്ട്സ് എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറൽ സൂചിക
സെക്ടറിൽ സൂചികയിൽ നിഫ്റ്റി റിയലിറ്റി സൂചിക മികച്ച നേട്ടം രേഖപ്പെടുത്തി. സൂചിക 1.36% ഉയർന്നു. നിഫ്റ്റി ഐടി 0.80% നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി മെറ്റൽ 0.16 നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഒരു ശതതമാനം നഷ്ടത്തോടെ നിഫ്റ്റി ഫർമാ ക്ലോസ് ചെയ്തു. 1.36% താഴ്ന്ന് നിഫ്റ്റി മീഡിയ അവസാനിച്ചു. നേരിയ ഇടിവോടെ നിഫ്റ്റി എഫ്എംസിജി സൂചിക അവസാനിച്ചു. അര ശതമാനം ഇടിവോടെ നിഫ്റ്റി ഓട്ടോ അവസാനിച്ചു. ഫ്ലാറ്റായി അവസാനിച്ച് ബാങ്ക് നിഫ്റ്റി.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഫ്ലാറ്റായി അവസാനിച്ചു, സ്മോൾക്യാപ് സൂചിക 0.3 ശതമാനം ഉയർന്നു.
ഇന്ത്യ വിക്സ് സൂചിക 1.37 ശതമാനം താഴ്ന്ന് 15.25 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ ഹോങ്കോംഗ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ ചൊവ്വാഴ്ച ഉയർന്ന നിലയിലായിരുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.38 ശതമാനം ഉയർന്ന് ബാരലിന് 80.22 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഉയർന്ന് 86.40 എന്ന നിലയിലെത്തി.