29 Dec 2024 6:28 AM GMT
മുന്‍നിര സ്ഥാപനങ്ങളില്‍ നേട്ടമുണ്ടാക്കിയത് എച്ച്ഡിഎഫ്സിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും
MyFin Desk
Summary
- ആറ് കമ്പനികളുടെ എംക്യാപില്‍ ഉണ്ടായ നേട്ടം 86,847 കോടി
- ടിസിഎസ്, ഇന്‍ഫോസിസ്, എസ്ബിഐ, എല്‍ഐസി എന്നിവ നഷ്ടം നേരിട്ടു
- എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ് 20,235.95 കോടി രൂപ ഉയര്‍ന്ന് 13,74,945.30 കോടി രൂപയായി
ഏറ്റവും മൂല്യമുള്ള 10 മുന്‍നിര സ്ഥാപനങ്ങളില്‍ കഴിഞ്ഞയാഴ്ച ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എച്ച്ഡിഎഫ്സി ബാങ്കും റിലയന്‍സ് ഇന്‍ഡസ്ട്രീസും. ആറ് കമ്പനികളുടെ എംക്യാപില്‍ ഉണ്ടായ നേട്ടം 86,847.88 കോടി രൂപയായിരുന്നു.
കഴിഞ്ഞ ആഴ്ച, ബിഎസ്ഇ 657.48 പോയിന്റ് അല്ലെങ്കില്‍ 0.84 ശതമാനമാണ് ഉയര്‍ന്നത്. നിഫ്റ്റി 225.9 പോയിന്റ് അല്ലെങ്കില്‍ 0.95 ശതമാനവും ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവ ജേതാക്കളായപ്പോള്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം (എംക്യാപ്) 20,235.95 കോടി രൂപ ഉയര്‍ന്ന് 13,74,945.30 കോടി രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 20,230.9 കോടി രൂപ വര്‍ധിച്ച് മൂല്യം 16,52,235.07 കോടി രൂപയായി.
ഐടിസിയുടെ മൂല്യം 17,933.49 കോടി രൂപ ഉയര്‍ന്ന് 5,99,185.81 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 15,254.01 കോടി രൂപ ഉയര്‍ന്ന് 9,22,703.05 കോടി രൂപയിലുമെത്തി.
ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 11,948.24 കോടി രൂപ ഉയര്‍ന്ന് 9,10,735.22 കോടി രൂപയായും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 1,245.29 കോടി രൂപ സമാഹരിച്ച് 5,49,863.10 കോടി രൂപയായും ഉയര്‍ന്നു.
അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 11,557.39 കോടി രൂപ ഇടിഞ്ഞ് 7,13,567.99 കോടി രൂപയായി.
എല്‍ഐസിയുടെ മൂല്യം 8,412.24 കോടി രൂപ കുറഞ്ഞ് 5,61,406.80 കോടി രൂപയായും ഇന്‍ഫോസിസിന്റെ മൂല്യം 2,283.75 കോടി രൂപ കുറഞ്ഞ് 7,95,803.15 കോടി രൂപയിലുമെത്തി. ടിസിഎസിന്റെ വിപണി മൂല്യം 36.18 കോടി രൂപ കുറഞ്ഞ് 15,08,000.79 കോടി രൂപയാകുകയും ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര സ്ഥാപനമായി തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ കമ്പനികള്‍ തൊട്ടു പിന്നില്‍.