image

5 Aug 2024 11:00 AM GMT

Stock Market Updates

കൂപ്പുകുത്തി വിപണി; സൂചികകൾ ഇടിഞ്ഞത് 3%, ഇന്ത്യ വിക്സ് കയറിയത് 42%

MyFin Desk

കൂപ്പുകുത്തി വിപണി; സൂചികകൾ ഇടിഞ്ഞത് 3%, ഇന്ത്യ വിക്സ് കയറിയത് 42%
X

Summary

  • ജപ്പാന്റെ നിക്കേയ് സൂചിക 12 ശതമാനത്തിലധികം ഇടിഞ്ഞു
  • സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ് 7 ശതമാനത്തിലധികം ഇടിഞ്ഞു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം 31 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലയിൽ


യുഎസ് സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ആഗോള വിപണികളിലെ വ്യാപാരം അസ്ഥിരത നിറഞ്ഞതായിരുന്നു. ദുർബലമായ പ്രവണതകളെത്തുടർന്ന് സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞത് 3 ശതമാനം ശതമാനത്തോളമാണ്.

സെൻസെക്‌സ് 2,222.55 പോയിൻ്റ് അഥവാ 2.74 ശതമാനം ഇടിഞ്ഞ് ഒരു മാസത്തെ ഏറ്റവും താഴ്ന്ന ലെവലായ 78,759.40 പോയിന്റിലെത്തി. 2024 ജൂൺ 4 ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവായിരുന്നു ഇത്. ഇൻട്രഡെയിൽ സൂചിക 2,686.38.09 പോയിൻ്റായി 5 ശതമാനം ഇടിഞ്ഞു.

നിഫ്റ്റി 662.10 പോയിൻ്റ് അഥവാ 2.68 ശതമാനം ഇടിഞ്ഞ് 24,055.60ൽ ക്ലോസ് ചെയ്തു. ഇൻട്രഡെയിൽ സൂചിക 824 പോയിൻ്റ് അഥവാ 3.33 ശതമാനം ഇടിഞ്ഞ് 23,893.70 വരെ ഇടിഞ്ഞിരുന്നു. പൊതുതിരഞ്ഞെടുപ്പ് ഫലങ്ങളെത്തുടർന്ന് 2024 ജൂൺ 4 ന് വിപണികൾ 5 ശതമാനത്തിലധികം ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ തകർച്ചയാണിത്.

സെക്ടറിൽ സൂചികകളിൽ 13 സൂചികകളും ഇടിഞ്ഞു. നിഫ്റ്റി മെറ്റലും റിയൽറ്റിയും യഥാക്രമം 5 ശതമാനവും 4.5 ശതമാനവും താഴ്ന്നു. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ മെറ്റൽ ഓഹരികളാണ് ഇടിവിൽ മുന്നിട്ട് നിന്നത്. നിഫ്റ്റി ഓട്ടോ, എനർജി സൂചികകളും നാല് ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ സ്മോൾക്യാപ് 4.21 ശതമാനവും മിഡ്ക്യാപ് സൂചിക 3.60 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് സൂചിക 42 ശതമാനത്തിലധികം ഉയർന്ന് 20.37 ൽ എത്തി. അസ്ഥിരത അളക്കുന്ന സൂചിക 52 ശതമാനം വരെ ഉയർന്നിരുന്നു. 2015 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ജപ്പാന്റെ നിക്കേയ് സൂചിക 12 ശതമാനത്തിലധികം ഇടിഞ്ഞു. മിഡിൽ ഈസ്റ്റിലെ ജിയോപൊളിറ്റിക്കൽ പിരിമുറുക്കവും വിപണി വികാരത്തെ ബാധിച്ചതായി വിശകലന വിദഗ്ധർ പറഞ്ഞു. ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ കുത്തനെ താഴ്ന്നു. യൂറോപ്യൻ വിപണികളും കനത്ത ഇടിവോടെയാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ വൻ ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ് 7 ശതമാനത്തിലധികം ഇടിഞ്ഞു. അദാനി പോർട്‌സ്, ടാറ്റ സ്റ്റീൽ, എസ്ബിഐ, പവർ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി എന്നിവ കുത്തനെ താഴ്ന്നു. ഹിന്ദുസ്ഥാൻ യുണിലിവറും നെസ്‌ലെയും നേരിയ നേട്ടത്തിലെത്തി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 3,310 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 1.93 ശതമാനം ഇടിഞ്ഞ് ബാരലിന് 75.33 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.93 ശതമാനം ഇടിഞ്ഞ് 2445 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 31 പൈസ ഇടിഞ്ഞ് 84.03 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.