image

26 Sep 2023 5:58 AM GMT

Stock Market Updates

മധുസൂദന്‍ മസാല ലിസ്റ്റിംഗ് 71% പ്രീമിയത്തിൽ

MyFin Desk

madhusudan masala listing at 71% premium
X

Summary

കുന്ദൻ എഡിഫൈസ് ലിസ്റ്റിംഗ് 18% ഇടിവിൽ


മധുസൂദൻ മസാല ഓഹരികൾ 71 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 70 രൂപയിൽ നിന്ന് 120 രൂപയിലായിരുന്നു ലിസ്റ്റിംഗ്. സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്കരണം, വിതരണം എന്നിവയില്‍ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് മധുസൂദന്‍ മസാല.

ഇഷ്യൂ വഴി 23.80 കോടി കമ്പനി സ്വരൂപിച്ചു. ഇഷ്യൂ തുക പ്രധാനമായും പ്രവർത്തന മൂലധന ആവശ്യങ്ങള്ക്കായാണ് ഉപയോഗിക്കുക.

"ഡബിൾ ഹാത്തി", "മഹാരാജ" എന്നീ ബ്രാൻഡുകളിൽ 32-ലധികം തരം സുഗന്ധവ്യഞ്ജനങ്ങള്‍ കമ്പനി വിപണിയിലെത്തിക്കുന്നു. ജാംനഗറിന് സമീപമുള്ള ഹാപ്പയിലെ ഇൻഡസ്ട്രിയൽ ഏരിയായിലാണ് കമ്പനിയുടെ ഉത്പാദനകേന്ദ്രം.

രാജ്ഗിര മാവ്, പപ്പടം, സോയ ഉൽപ്പന്നങ്ങൾ, അസഫോറ്റിഡ (ഹിംഗ്), അച്ചാർ മസാല (അച്ചാർ പൊടി ഉണ്ടാക്കാൻ തയ്യാർ), സഞ്ചാർ (കറുത്ത ഉപ്പ് പൊടി), സിന്ധലു (പാറ ഉപ്പ് പൊടി), കട്ലു പൊടി (ഫുഡ് സപ്ലിമെന്റ്), കസൂരി മേത്തി (ഉണങ്ങിയ ഉലുവ) തുടങ്ങിയ മസാലകളും ചായയും മറ്റ് പലചരക്ക് ഉൽപ്പന്നങ്ങളും "ഡബിൾ ഹാത്തി" എന്ന ബ്രാൻഡ് കീഴിലാണ് നിർമാണവും വിതരണവും.

കുന്ദൻ എഡിഫൈസ്

ഓഹരി ഉടമകള്‍ക്ക് നഷഷ്ടമുണ്ടാക്കി കുന്ദൻ എഡിഫൈസ് ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വിലയായ 91 രൂപയിൽ നിന്ന് 18 ശതമാനം ഇടിഞ്ഞു 75 രൂപയായിരുന്നു ലിസ്റ്റിംഗ് വില. സരോജ ഫർമയ്ക്കു ശേഷം ഈ മാസം നഷ്ടത്തിൽ ലിസ്റ്റ് ചെയുന്ന രണ്ടാമത്തെ കമ്പനിയും കൂടിയാണ് കുന്ദൻ എഡിഫൈസ്

ലൈറ്റ് എമിറ്റിംഗ് ഡയോഡ് ("എൽഇഡി") സ്ട്രിപ്പ് ലൈറ്റുകളുടെ നിർമ്മാണം, അസംബ്ലി, വിൽപ്പന എന്നിവ നിർമിക്കുന്ന മേഖലയിലാണ് കമ്പനിയുടെ പ്രവർത്തനം. ഇഷ്യു വഴി 25.22 കോടി രൂപ സ്വരൂപിച്ചു. ഇഷ്യൂ തുക വർദ്ധിച്ചുവരുന്ന പ്രവർത്തന മൂലധന ആവശ്യങ്ങള്ർക്കായാണ് ഉപയോഗിക്കുക.

കുന്ദൻ എഡിഫൈസ് ലിമിറ്റഡ് ലൈറ്റ് എമിറ്റിംഗ് ഡയോഡ് ("എൽഇഡി") സ്ട്രിപ്പ് ലൈറ്റുകളുടെ നിർമ്മാണം, അസംബ്ലി, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. ഈ ഉൽപ്പന്നങ്ങൾ അവരുടെ സ്വന്തം ബ്രാൻഡുകൾക്ക് കീഴിൽ വിതരണം ചെയ്യുന്ന. കരാർ വ്യവസ്ഥയില്‍ മറ്റുള്ളവർക്ക് ഉത്പന്നങ്ങള്‍ നിർമിച്ചു നൽകുന്നുമുണ്ട് എച്ച് വി ഫ്ലെക്സ്- ഹൈ വോൾട്ടേജ് ഫ്ലെക്സ്, എൽവി ഫ്ലെക്സ്- ലോ വോൾട്ടേജ് ഫ്ലെക്സ്, ആർജിബി എൽവി ഫ്ലെക്സ് (സ്മാർട്ട് ലൈറ്റുകൾ), ആക്സസറീസ് കിറ്റ് എന്നിവ കമ്പനി നിർമിക്കുന്നു. മഹാരാഷ്ട്രയിലെ വസായ്, ഭിവണ്ടി എന്നിവിടങ്ങളിൽ രണ്ട് നിർമ്മാണ യൂണിറ്റുകൾ കമ്പനിക്കുണ്ട്.