30 Dec 2023 4:53 AM GMT
Summary
- ഭെല്ലിന്റെ ഓഹരി വില 0.44 ശതമാനം ഉയര്‍ന്ന് 193.55 രൂപയില്‍ ക്ലോസ് ചെയ്തു
- എല്‍ഐസി ഓഹരി വില 0.68 ശതമാനം ഉയര്‍ന്ന് 832.50 രൂപയിലാണ് ക്ലോസ് ചെയ്തത്
- ഭെല്ലിലെ 7.2 ലക്ഷം ഇക്വറ്റി ഷെയറുകള്‍ എല്‍ഐസി വിറ്റു
പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ (ഭെല്‍) ഓഹരി പങ്കാളിത്തം ചുരുക്കിയതായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ഡിസംബര്‍ 29 വെള്ളിയാഴ്ച അറിയിച്ചു.
ഭെല്ലിലെ എല്‍ഐസിയുടെ 40,74,40,614 ഇക്വിറ്റി ഷെയറില്‍ നിന്ന് 33,48,62,025 ആയിട്ടാണു കുറച്ചത്. അതായത് ഭെല്ലിലെ 7.2 ലക്ഷം ഇക്വറ്റി ഷെയറുകള്‍ എല്‍ഐസി വിറ്റു.
ഡിസംബര്‍ 29 ന് എന്‍എസ്ഇയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ എല്‍ഐസി ഓഹരി വില 0.68 ശതമാനം ഉയര്‍ന്ന് 832.50 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഭെല്ലിന്റെ ഓഹരി വില 0.44 ശതമാനം ഉയര്‍ന്ന് 193.55 രൂപയിലും ക്ലോസ് ചെയ്തു.
ഇന്ത്യയിലെ 260-ഓളം ലിസ്റ്റഡ് കമ്പനികളില്‍ എല്‍ഐസി നിക്ഷേപം നടത്തിയിട്ടുണ്ട്.