13 Dec 2023 9:58 AM GMT
Summary
- .ഒരു വർഷ കാലയളവിൽ ഓഹരികൾ ഉയർന്നത് 17.68 ശതമാനം
- എങ്കിലും അറ്റാദായം മുൻ വർഷത്തെ ഇതേ കാലയളവിൽ നിന്നും 38.58 ശതമാനം ഇടിഞ്ഞു
- സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികളും 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
കൊച്ചി ആസ്ഥാനമായുള്ള മുൻനിര കയറ്റുമതി അധിഷ്‌ഠിത കമ്പനിയായ കിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡ് (കെജിഎൽ) ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു. ഇന്നത്തെ വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 227.90 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 8.25 ശതമാനം ഉയർന്ന് നിലവിൽ (ഉച്ചയ്ക്ക് 2:30) ഓഹരികൾ 227.35 രൂപയിൽ വ്യാപാരം തുടരുന്നു.
ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 136.00 രൂപയാണ്. ഓഹരികളിൽ ഉണ്ടായേ കുതിപ്പിനെ തുടർന്ന കിറ്റെക്സിന്റെ വിപണി മൂല്യം 1392 കോടി രൂപയിലെത്തി.
ഒരു വർഷ കാലയളവിൽ ഓഹരികൾ ഉയർന്നത് 17.68 ശതമാനമാണ്. കഴിഞ്ഞ ഒരു മാസ കാലയളവിൽ ഓഹരികൾ 8.77 ശതമാനം ഉയർന്നിരുന്നു. ഒരാഴ്ച്ചയിൽ 7.16 ശതമാനവും ഓഹരികൾ ഉയർന്നിട്ടുണ്ട്.
2023 സെപ്റ്റംബറിലെ കമ്പനിയുടെ അറ്റാദായം മുൻ വർഷത്തെ ഇതേ കാലയളവിൽ നിന്നും 38.58 ശതമാനം ഇടിഞ്ഞ് 13.27 കോടി രൂപയിലെത്തി. അറ്റ വിൽപ്പന 5.44 ശതമാനം ഇടിവിൽ 133.96 കോടി രൂപയായി രേഖപ്പെടുത്തി.
സൗത്ത് ഇന്ത്യൻ ബാങ്ക്
മുൻ ദിവസം 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ അത് മറികടന്ന് ഇന്നത്തെ വ്യപാരത്തിൽ 27.90 രൂപയിലെത്തി. കേരളം ആസ്ഥാനമായി പ്രവൃത്തിക്കുന്ന ബാങ്ക് ഇന്നത്തെ തുടക്കവ്യാപാരത്തിൽ തന്നെ ഉയർന്ന വിലയായ 27.90 രൂപയിലെത്തിയിരുന്നു. ഓഹരിയുടെ ഇന്നത്തെ താഴ്ന്ന വില 27.15 രൂപ. 52 ആഴ്ച്ചയിലെ താഴ്ന്ന വില 13.75 രൂപ.
ഇന്ന് ഉച്ചക്ക് 2.30 മണിക്ക് മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 1.12 ശതമാനം ഉയർന്ന് ഓഹരികൾ 27.25 രൂപയിൽ വ്യപാരം തുടരുന്നു.