image

5 Jan 2025 5:33 AM GMT

Stock Market Updates

ആഗോള ട്രെന്‍ഡുകളും വരുമാനവും വിപണികളെ സ്വാധീനിക്കും

MyFin Desk

global trends and income will influence markets
X

Summary

  • കമ്പനികള്‍ അവരുടെ ഫലങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു
  • വിദേശ നികഷേപകരുടെ നീക്കങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കും


ആഗോള ട്രെന്‍ഡുകള്‍, വിദേശ നിക്ഷേപകരുടെ ട്രേഡിംഗ്, ത്രൈമാസ വരുമാനം എന്നിവയില്‍ നിന്ന് ഈ ആഴ്ച ഓഹരി വിപണികള്‍ സൂചനകള്‍ സ്വീകരിക്കുമെന്ന് വിശകലന വിദഗ്ധര്‍. മാക്രോ ഇക്കണോമിക് ഡാറ്റാ പ്രഖ്യാപനങ്ങളും രൂപ-ഡോളര്‍ പ്രവണതയും വിപണി പ്രവണതകളെ നിര്‍ണ്ണയിക്കുന്നതില്‍ ഘടകങ്ങളാകും.

ഐടി ഭീമന്മാരും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും അവരുടെ ഫലങ്ങള്‍ പ്രഖ്യാപിക്കാനൊരുന്ന സമയമാണിത്. TCS, Tata Elxsi എന്നിവ 2025 ജനുവരി 9 വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കും. ഇതടൊപ്പം നിക്ഷേപകര്‍ വ്യക്തിഗത സ്റ്റോക്ക് പ്രകടനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും.

''വരുമാന സീസണിനെത്തുടര്‍ന്ന്, വിപണികളുടെ ശ്രദ്ധ വരാനിരിക്കുന്ന യൂണിയന്‍ ബജറ്റിലേക്കും ട്രംപ് 2.0 ഭരണകൂടത്തിന്റെ നയ തീരുമാനങ്ങളിലേക്കും മാറുമെന്ന് പ്രതീക്ഷിക്കുന്നു,'' സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് പ്രവേഷ് ഗൂര്‍ പറഞ്ഞു.

വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐകള്‍) വില്‍പ്പനക്കാരാണ്. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐകള്‍) സജീവമായി വാങ്ങുന്നു. എഫ്‌ഐഐകളും ഡിഐഐകളും തമ്മിലുള്ള ഈ വടംവലി ഈ ആഴ്ച വിപണിയുടെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വര്‍ഷത്തിലെ രണ്ടാം വാരത്തിലേക്ക് നോക്കുമ്പോള്‍, നിരവധി പ്രധാന സംഭവങ്ങള്‍ വിപണി വികാരത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. വരുമാന സീസണ്‍ ആരംഭിക്കുന്നത് ഐടി പ്രമുഖരായ ടിസിഎസില്‍ നിന്നാണ്. മൂന്നാം പാദ നമ്പറുകളിലെ പുരോഗതിയുടെ ഏതെങ്കിലും സൂചനകള്‍ എഫ്‌ഐഐ ഔട്ട്ഫ്‌ലോകളുടെ നിലവിലുള്ള പ്രവണതയെ തടഞ്ഞേക്കും. കൂടാതെ, കൂടുതല്‍ സൂചനകള്‍ക്കായി എച്ച്എസ്ബിസി സേവനങ്ങളായ പിഎംഐ, ഐഐപി എന്നിവയുള്‍പ്പെടെ നിരവധി സാമ്പത്തിക ഡാറ്റകളും സൂക്ഷ്മമായി നിരീക്ഷിക്കും,' റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ സാമ്പത്തിക വിദഗ്ധനായ അജിത് പറഞ്ഞു.

'മുന്നോട്ടു നോക്കുമ്പോള്‍, വിപണി മൂന്നാം പാദ വരുമാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്', ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.

ആഗോള തലത്തില്‍, ആഴ്ചയില്‍ FOMC (ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി) മിനിറ്റ് പ്രഖ്യാപിക്കും.

കഴിഞ്ഞയാഴ്ച ബിഎസ്ഇ 524.04 പോയിന്റ് അഥവാ 0.66 ശതമാനം ഉയര്‍ന്നിരുന്നു, നിഫ്റ്റി 191.35 പോയിന്റ് അഥവാ 0.80 ശതമാനവും ഉയര്‍ന്നു. വെള്ളിയാഴ്ച, 30-ഷെയര്‍ ബിഎസ്ഇ സെന്‍സെക്സ് 720.60 പോയിന്റ് അഥവാ 0.90 ശതമാനം ഇടിഞ്ഞ് 79,223.11 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 183.90 പോയിന്റ് അഥവാ 0.76 ശതമാനം ഇടിഞ്ഞ് 24,004.75 ലെത്തി.

''കഴിഞ്ഞ രണ്ട് സെഷനുകളിലെ ചെറിയ വീണ്ടെടുക്കല്‍ ഉണ്ടായിരുന്നിട്ടും, മന്ദഗതിയിലുള്ള വളര്‍ച്ച, ഉയര്‍ന്ന ആഭ്യന്തര മൂല്യനിര്‍ണ്ണയം, വിദേശ ഫണ്ടുകളുടെ ഒഴുക്ക്, പ്രസിഡന്റായി ട്രംപ് എത്തിയതിന് ശേഷമുള്ള യുഎസ് വ്യാപാര നയങ്ങളിലെ അനിശ്ചിതത്വം എന്നിവ കാരണം അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വിപണികള്‍ക്ക് ആക്കം നഷ്ടപ്പെട്ടു. അതിനാല്‍, വിപണികള്‍ തിരുത്തലുകളെ കണ്ടേക്കാം, ആഗോള സംഭവവികാസങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ നിക്ഷേപകര്‍ ജാഗ്രത തുടരും,'' മേത്ത ഇക്വിറ്റീസ് ലിമിറ്റഡിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ പ്രശാന്ത് തപ്സെ പറഞ്ഞു.