image

12 April 2024 11:42 AM GMT

Stock Market Updates

കേരള കമ്പനികള്‍ ഇന്ന്: മുത്തൂറ്റ് ഓഹരികള്‍ ഉയര്‍ന്നത് 1.09%

MyFin Desk

കേരള കമ്പനികള്‍ ഇന്ന്: മുത്തൂറ്റ് ഓഹരികള്‍ ഉയര്‍ന്നത് 1.09%
X

Summary

  • ബാങ്കിംഗ് ഓഹരികളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ ഉയര്‍ന്നത് 0.41 ശതമാനം
  • പോപ്പുലര്‍ വെഹിക്കിള്‍സ് ഇടിഞ്ഞത് 1.03 ശതമാനം


ഏപ്രില്‍ 12 ലെ വ്യാപാരത്തില്‍ ഗുജറാത്ത് ഇന്‍ജെക്റ്റ് കേരള 4.95 ശതമാനം ഉയര്‍ന്ന് 10.6 രൂപയില്‍ ക്ലോസ് ചെയ്തു. ബുധനാഴ്ച്ച 10.1 ശതമാനത്തിലായിരുന്നു ഗുജറാത്ത് ഇന്‍ജെക്റ്റ് കേരള വ്യാപാരം അവസാനിപ്പിച്ചത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് എന്നിവ രണ്ട് ശതമാനത്തിലേറെ നേട്ടത്തിലും മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 1.09 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആസ്റ്റര്‍ ഓഹരികള്‍ 2.72 ശതമാനം ഉയര്‍ന്ന് 488.2 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച്ച 475.25 രൂപയായിരുന്നു ക്ലോസിംഗ് വില. കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികള്‍ ബുധനാഴ്ച്ചത്തെ 417.95 രൂപയില്‍ നിന്നും 2.34 ശതമാനം ഉയര്‍ന്ന് 427.75 രൂപയിലേക്കെത്തി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ മുന്‍ ദിവസത്തെ 1649.45 രൂപയില്‍ നിന്നും 1.09 ശതമാനം ഉയര്‍ന്ന് 1667.35 രൂപയിലേക്കെത്തി.


മുത്തൂറ്റ് മൈക്രോഫിന്‍ 0.88 ശതമാനം, കെഎസ്ഇ 0.46 ശതമാനം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ 0.41 ശതമാനം, മണപ്പുറം ഫിനാന്‍സ് 0.36 ശതമാനം, ഈസ്റ്റേണ്‍ ട്രെഡ്‌സ് 0.03 ശതമാനം എന്നിങ്ങനെ ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്കിംഗ് ഓഹരികളെല്ലാം നഷ്ടം രേഖപ്പെടുത്തി. ഇസാഫ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് 0.49 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.56 ശതമാനം, സിഎസ്ബി ബാങ്ക് 1.65 ശതമാനം, ഫെഡറല്‍ ബാങ്ക് 1.92 ശതമാനം എന്നിങ്ങനെയാണ് ബാങ്കിംഗ് ഓഹരികളിലെ നഷ്ടം. പോപ്പുലര്‍ വെഹിക്കിള്‍സ് 1.03 ശതമാനം, ഫാക്ട് 2.38 ശതമാനം, വണ്ടര്‍ല ഹോളിഡേയ്‌സ് 2.78 ശതമാനം എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.