image

4 Jun 2024 1:04 PM GMT

Stock Market Updates

കേരള ഓഹരികളും ചുവപ്പണിഞ്ഞു; കൊച്ചിൻ ഷിപ്പ് യാർഡ് 10% ഇടിഞ്ഞു

Ahammed Rameez Y

കേരള ഓഹരികളും ചുവപ്പണിഞ്ഞു; കൊച്ചിൻ ഷിപ്പ് യാർഡ് 10% ഇടിഞ്ഞു
X

Summary

  • സൗത്ത് ഇന്ത്യൻ ബാങ്ക് 8.83 ശതമാനം ഇടിഞ്ഞു
  • ജിയോജിത് ഓഹരികൾ 13.87 ശതമാനം നഷ്ടം നൽകി
  • നാല് വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്


വോട്ടെണ്ണൽ ദിനത്തിൽ കൂപ്പുകുത്തി ആഭ്യന്തര വിപണി. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നത്തെ വ്യാപാരത്തിൽ കനത്ത ഇടിവിലാണ് ക്ലോസ് ചെയ്തത്. നാല് വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, പവർ, യൂട്ടിലിറ്റികൾ, ഊർജം, എണ്ണ, വാതകം, കാപിറ്റൽ ഗുഡ്സ് എന്നിവയുടെ ഓഹരികളിലുണ്ടായ കനത്ത ലാഭമെടുപ്പ് സൂചികകൾക്ക് വിനയായി.

കേരള കമ്പനികളിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 10 ശതമാനം ഇടിഞ്ഞ് 1811.70 രൂപയിലെത്തി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 13.87 ശതമാനം നഷ്ടം നൽകി 84.45 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 9.05 ശതമാനം താഴ്ന്ന് 638.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊച്ചിൻ മിനറൽ ഓഹരികൾ 7.84 ശതമാനം നഷ്ടത്തോടെ 255 രൂപയിലെത്തി. ഫിലിപ്സ് കാർബൺ, മണപ്പുറം ഫിനാൻസ്, ഹാരിസൺസ് മലയാളം, മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ ഏഴു ശതമാനത്തിലധികമാണ് ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞത്. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 6.74 ശതമാനം നഷ്ടം നൽകി 331.15 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയർസ് ഓഹരികൾ 5.30 ശതമാനം താഴ്ന്ന് 451.40 രൂപയിലെത്തി.


ബാങ്കിങ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 3.44 ശതമാനം ഇടിഞ്ഞ് 51.90 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 4.92 ശതമാനം നഷ്ടത്തോടെ 39.60 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 5.70 ശതമാനം താഴ്ന്ന് 325.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് 5.90 ശതമാനം നഷ്ടം നൽകി 154.15 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 8.83 ശതമാനം ഇടിഞ്ഞതോടെ 25.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്‌സ് 4,389.73 പോയിൻ്റ് അഥവാ 5.74 ശതമാനം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 72,079.05 ൽ ക്ലോസ് ചെയ്തു. വ്യാപാര സീഷനിൽ സൂചിക 6,234.35 പോയിൻ്റ് അഥവാ 8.15 ശതമാനം ഇടിഞ്ഞ് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 70,234.43ൽ എത്തിയിരുന്നു.

നിഫ്റ്റി ഇൻട്രാഡേ വ്യപാരത്തിൽ 1,982.45 പോയിൻ്റ് അഥവാ 8.52 ശതമാനം ഇടിഞ്ഞ് 21,281.45 വരെ എത്തിയിട്ടുണ്ട്. വ്യാപാരാവസാനം സൂചിക 1,379.40 പോയിൻറ് അഥവാ 5.93 ശതമാനം താഴ്ന്ന് 21,884.50 ൽ ക്ലോസ് ചെയ്തു. മുൻപ് 2020 മാർച്ച് 23 ന് സെൻസെക്സും നിഫ്റ്റിയും 13 ശതമാനം ഇടിഞ്ഞിരുന്നു.

Looker StudioLooker Studio