27 Aug 2024 1:32 PM GMT
കേരള കമ്പനികൾ ഇന്ന്: 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മുത്തൂറ്റ് ഫിനാൻസ്
Ahammed Rameez Y
Summary
- ഹാരിസൺസ് മലയാളം ഓഹരികൾ 2.14 ശതമാനം നേട്ടത്തിൽ
- സൗത്ത് ഇന്ത്യൻ ബാങ്ക് നേരിയ നേട്ടത്തോടെ 25.67 രൂപയിലെത്തി
- കേരള ആയുർവേദ ഓഹരികൾ 2.84 ശതമാനം താഴ്ന്നു
ഓഗസ്റ്റ് 27ലെ വ്യാപാരത്തിൽ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 2001.60 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.58 ശതമാനം ഉയർന്ന ഓഹരികൾ 1986.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം എട്ടു ലക്ഷം ഓഹരികളുടെ വ്യാപാരമായിരുന്നു ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 77,711 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 1182.50 രൂപയാണ്.
ഹാരിസൺസ് മലയാളം ഓഹരികൾ 2.14 ശതമാനം നേട്ടത്തോടെ 238.20 രൂപയിൽ ക്ലോസ് ചെയ്തു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 1.42 ശതമാനം കുതിപ്പോടെ 122.48 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.28 ശതമാനം വർധനയോടെ 410.25 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 1.23 ശതമാനം ഉയർന്ന് 984.80 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 0.90 ശതമാനം നേട്ടം നൽകി 217.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നേരിയ നേട്ടത്തോടെ 25.67 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 0.18 ശതമാനവും ഫെഡറൽ ബാങ്ക് 0.91 ശതമാനവും ധനലക്ഷ്മി ബാങ്ക് ഒരു ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.57 ശതമാനവും ഇടിഞ്ഞു.
കേരള ആയുർവേദ ഓഹരികൾ 2.84 ശതമാനം താഴ്ന്ന് 315.20 രൂപയിൽ ക്ലോസ് ചെയ്തു. നിറ്റാ ജലാറ്റിൻ ഓഹരികൾ 2.41 ശതമാനം ഇടിഞ്ഞ് 821.15 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ 1.23 ശതമാനം നഷ്ടത്തോടെ 471.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 1.04 ശതമാനം ഇടിവിൽ 333.15 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ നേരിയതോതിൽ ഇടിഞ്ഞു.