29 Jan 2025 2:15 PM GMT
കരടികൾക്ക് പിടി കൊടുക്കാതെ കേരള കമ്പനികൾ; കുതിപ്പുമായി ടോളിൻസ് ടയേഴ്‌സ്
Anish Devasia
കേരളാ കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും നേട്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ടോളിൻസ് ടയേഴ്‌സ് ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.95 ശതമാനം ഉയർന്ന ഓഹരികൾ 164.76 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 628 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 259.20 രൂപയും താഴ്ന്ന വില 150.20 രൂപയുമാണ്.
ധനലക്ഷ്മി ബാങ്ക് ഓഹരികൾ 5.00 ശതമാനം ഉയർന്ന് 24.37 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 4.41 ശതമാനം നേട്ടത്തോടെ 199.41 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 3.22 ശതമാനം വർധനയോടെ 210.01 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 3.98 ശതമാനം നേട്ടത്തോടെ 201.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.91 ശതമാനം ഇടിഞ്ഞ് 36.99 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 0.87 ശതമാനം ഇടിവോടെ 711.25 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 2.17 ശതമാനം നഷ്ടം നൽകി 424.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.81 ശതമാനം താഴ്ന്ന് 158.51 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്‌ബി ഓഹരികൾ 0.71 ശതമാനം ഇടിവോടെ 302.70 രൂപയിലെത്തി.