1 Jan 2025 2:23 PM GMT
പുതുവർഷ വ്യാപാരത്തിൽ വി-ഗാർഡ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.69 ശതമാനം കുതിപ്പോടെ 446.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 18.69 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 18,390 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 577.45 രൂപയും താഴ്ന്ന് വില 285.80 രൂപയുമാണ്.
കിറ്റക്സ് ഓഹരികൾ 4.71 ശതമാനം കുതിപ്പോടെ 698.65 രൂപയിലെത്തി. ഗുജറാത്ത് ഇൻജക്റ്റ് ഓഹരികൾ 4.92 ശതമാനം നേട്ടത്തോടെ 26.64രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ 1.25 ശതമാനം വർധനയോടെ 775.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 3.69 ശതമാനം ഉയർന്ന് 2215.05 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 0.82 ശതമാനം നേട്ടം നൽകി 283.00 രൂപയിൽ ക്ലോസ് ചെയ്തു.
ഹാരിസൺസ് മലയാളം ഓഹരികൾ 1.40 ശതമാനം നഷ്ടത്തോടെ 316.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.29 ശതമാനം ഇടിവോടെ 37.50 രൂപയിൽ ക്ലോസ് ചെയ്തതു. കേരള ആയുർവേദ ഓഹരികൾ 0.28 ശതമാനം താഴ്ന്ന് 439.45 രൂപയിലെത്തി. കേരള സോൾവെന്റ് എക്‌സ്‌ട്രാക്ഷൻസ് ലിമിറ്റഡ് ഓഹരികൾ 0.04 ശതമാനം നഷ്ടത്തിൽ 2360.00 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 0.35 ശതമാനം ഇടിവിൽ 527.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.