image

28 Oct 2024 3:07 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി സൗത്ത് ഇന്ത്യൻ ബാങ്ക്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി സൗത്ത് ഇന്ത്യൻ ബാങ്ക്
X

Summary

  • ഫിലിപ്സ് കാർബൺ ഓഹരികൾ 4.42 ശതമാനം നേട്ടത്തിൽ
  • ധനലക്ഷ്മി ബാങ്ക് 1.67 ശതമാനം ഉയർന്നു
  • പോപ്പുലർ ഓഹരികൾ 2.28 ശതമാനം ഇടിവിൽ


ഒക്ടോബർ 28-ലെ വ്യാപാരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 6 ശതമാനം ഉയർന്ന ഓഹരികൾ 23.86 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 1.84 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 5894 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 36.88 രൂപയും താഴ്ന്ന വില 21.17 രൂപയുമാണ്.

മറ്റു ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 1.67 ശതമാനം ഉയർന്ന് 34 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 0.76 ശതമാനം കുതിപ്പോടെ 309.95 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.35 ശതമാനവും ഫെഡറൽ ബാങ്ക് 0.67 ശതമാനവും ഇടിഞ്ഞു.

ഫിലിപ്സ് കാർബൺ ഓഹരികൾ 4.42 ശതമാനം നേട്ടത്തോടെ 447.95 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 4.20 ശതമാനം ഉയർന്ന് 825 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 3.27 ശതമാനം വർധനയോടെ 125.52 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 3.22 ശതമാനം കുതിപ്പോടെ 320.80 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 2.41 ശതമാനം കുതിച്ച് 305.95 രൂപയിലെത്തി.

പോപ്പുലർ ഓഹരികൾ 2.28 ശതമാനം ഇടിവോടെ 170 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ആസ്റ്റർ ഓഹരികൾ 2.25 ശതമാനം നഷ്ടത്തോടെ 438.65 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 1.99 ശതമാനം താഴ്ന്ന് 265.85 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.21 ശതമാനം ഇടിഞ്ഞ് 202.49 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 0.60 ശതമാനം നഷ്ടം നൽകി 855.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.