image

9 Oct 2024 1:55 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിപ്പ് തുടർന്ന് കിറ്റെക്സ്

MyFin Desk

കേരള കമ്പനികൾ ഇന്ന്; കുതിപ്പ് തുടർന്ന് കിറ്റെക്സ്
X

Summary

  • ഹാരിസൺസ് മലയാളം ഓഹരികൾ അഞ്ചു ശതമാനം നേട്ടത്തിൽ
  • മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.17 ശതമാനം ഇടിഞ്ഞു
  • ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.82 ശതമാനം നഷ്ടം നൽകി


ഒക്ടോബർ ഒൻപതിലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.99 ശതമാനം ഉയർന്ന ഓഹരികൾ 523.80 രൂപയിലെത്തി. ഏകദേശം 1.71 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3316 കോടി രൂപയിലേത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 575 രൂപയും താഴ്ന്ന വില 177 രൂപയുമാണ്. കഴിഞ്ഞ മാസം 40 ശതമാനത്തിലധികം ഉയര്ന്ന ഓഹരികൾ ഈ മാസാദ്യം മുതൽ ഇതുവരെ ഉയർന്നത് ഒരു ശതമാനത്തോളമാണ്.

ഹാരിസൺസ് മലയാളം ഓഹരികൾ അഞ്ചു ശതമാനം നേട്ടത്തോടെ 265.30 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 4.47 ശതമാനം വർധനയോടെ 191.10 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രേഡ്‌സ് ഓഹരികൾ 3.88 ശതമാനം കുതിപ്പോടെ 45.76 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 3.68 ശതമാനം ഉയർന്ന് 198.24 രൂപയിലെത്തി.കേരള ആയുർവേദ ഓഹരികൾ 3.57 ശതമാനം നേട്ടം നൽകി.

മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.17 ശതമാനം നഷ്ടത്തോടെ 367.15 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ 1.19 ശതമാനം ഇടിവിൽ 221.58 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ ഒരു ശതമാനം താഴ്ന്ന് 185.84 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സിഎസ്ബി ബാങ്ക് ഓഹരികൾ 315 .55 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.82 ശതമാനം നഷ്ടം നൽകി.