1 July 2024 2:07 PM GMT
Summary
- ഫെഡറൽ ബാങ്ക് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
- ഹാരിസൺസ് മലയാളം ഓഹരികൾ 3.04 ശതമാനം ഉയർന്നു
- സൗത്ത് ഇന്ത്യൻ ബാങ്ക് 0.41 ശതമാനം നേട്ടം നൽകി
ജൂൺ ഒന്നിലെ വ്യാപാരത്തിൽ ഫാക്ട് ഓഹരികൾ നേട്ടത്തിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.55 ശതമാനം ഉയർന്ന ഓഹരികൾ 1021.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 1045 രൂപയാണ്. ഏകദേശം 15.94 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 63,830 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1187 രൂപയും താഴ്ന്ന വില 413.15 രൂപയുമാണ്. കഴിഞ്ഞ മാസം മാത്രം ഓഹരികൾ ഉയർന്നത് 46.30 ശതമാനമാണ്.
ഹാരിസൺസ് മലയാളം ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 3.04 ശതമാനം നേട്ടത്തോടെ 208.07 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.30 ശതമാനം വർധനയോടെ 2266.05 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 2.27 ശതമാനം ഉയർന്ന് 244.48 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.85 ശതമാനം നേട്ടം നൽകി 211.74 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 1.83 ശതമാനം ഉയർന്നു.
ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 0.41 ശതമാനം ഉയർന്ന് 27.05 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 0.28 ശതമാനം നേട്ടത്തോടെ 177.74 രൂപയിലെത്തി. സിഎസ്ബി ബാങ്ക്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു.
വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 3.58 ശതമാനം നഷ്ടത്തോടെ 194.90 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.73 ശതമാനം ഇടിവോടെ 497.50 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.40 ശതമാനം താഴ്ന്ന് 1788.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചത്. വണ്ടർലാ ഓഹരികൾ 0.38 ശതമാനം ഇടിഞ്ഞു.