3 April 2024 12:27 PM GMT
കേരള കമ്പനികൾ ഇന്ന്: സർവ്വകാല ഉയരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ്, വണ്ടർലാ ഓഹരികൾ
Ahammed Rameez Y
Summary
- മണപ്പുറം ഫൈനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.55 ശതമാനം ഉയർന്നു
- നേട്ടം തുടർന്ന് പോപ്പുലർ ഓഹരികൾ
- വി ഗാർഡ് ഓഹരികൾ 0.16 ശതമാനം ഇടിഞ്ഞു
ഏപ്രിൽ മൂന്നിലെ വ്യാപാരത്തിൽ വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ സർവ്വകാല ഉയരം തൊട്ടു. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 1073.65 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.60 ശതമാനം ഉയർന്ന ഓഹരികൾ 1053.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 2.91 ലക്ഷം ഓഹരികളുടെ വ്യാപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 5644 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 380.15 രൂപയാണ്.
കുതിപ്പ് തുടരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ റെക്കോർഡ് ഉയരത്തിലെത്തി. ഇടവ്യാപാരത്തിൽ ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 1085 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 9.10 ശതമാനം ഉയർന്ന ഓഹരികൾ 1074.65 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 1.58 കോടി ഓഹരികളുടെ വ്യാപാരമാണ് വിപണയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 25,908 കോടി രൂപ തൊട്ടു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 209.30 രൂപ.
മണപ്പുറം ഫൈനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.55 ശതമാനം ഉയർന്ന് 194.05 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 4.67 ശതമാനം നേട്ടം നൽകി 203 രൂപയിൽ ക്ലോസ് ചെയ്തു. നേട്ടം തുടർന്ന് പോപ്പുലർ ഓഹരികൾ, 4.11 ശതമാനം ഉയർന്ന ഓഹരികൾ 268.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 4.32 ശതമാനത്തിന്റെ വർദ്ധനവോടെ 1630.20 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 3.04 ശതമാനം ഉയർന്നു.
ബാങ്കിങ് ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 4.91 ശതമാനവും ഫെഡറൽ ബാങ്ക് 0.29 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.25 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 3.19 ശതമാനവും ഉയർന്നപ്പോൾ സിഎസ്ബി ബാങ്ക് ഓഹരികൾ 1.13 ശതമാനം ഇടിഞ്ഞു.
വി ഗാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 0.16 ശതമാനം ഇടിഞ്ഞ് 335.70 രൂപയിലെത്തിയ. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 0.31 ശതമാനം നഷ്ടവും നൽകി 468.65 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ പ്ലൈവുഡ്സ് ഓഹരികൾ 1.19 ശതമാനം താഴ്ന്ന് 158.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.