27 Dec 2024 1:30 PM GMT
കേരള കമ്പനികളിൽ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. അദാനി പോര്‍ട്ട്‌സില്‍ നിന്നും 450 കോടി രൂപയുടെ കരാര്‍ ലഭിച്ചതാണ് ഓഹരികളെ ഉയർത്തിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിവിനും 5 ശതമാനം ഉയർന്ന ഓഹരികൾ 1539.05 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 3.40 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 38,387 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 2979 രൂപയും താഴ്ന്ന വില 611 രൂപയുമാണ്.
കേരള ആയുർവേദ ഓഹരികൾ 3.75 ശതമാനം കുതിപ്പോടെ 420 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 3.03 ശതമാനം നേട്ടത്തോടെ 36.75 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 0.14 ശതമാനം വർധനയോടെ 313.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 0.16 ശതമാനം ഉയർന്ന് 24.97 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.25 ശതമാനം നേട്ടം നൽകി 511.80 രൂപയിൽ ക്ലോസ് ചെയ്തു.
കിറ്റെക്സ് ഓഹരികൾ 5 ശതമാനം നഷ്ടത്തോടെ 705.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 27.26 ശതമാനം ഇടിവോടെ 32.16 രൂപയിലെത്തി. കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ 0.66 ശതമാനം താഴ്ന്ന് 721.65 രൂപയിൽ ക്ലോസ് ചെയ്തു. ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 1.05 ശതമാനം ഇടിവോടെ 200.96 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ മിനറൽസ് ഓഹരികൾ 2.81 ശതമാനം നഷ്ടത്തോടെ 280.35 രൂപയിലെത്തി.