image

23 Dec 2024 2:07 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; നേട്ടത്തിൽ ആസ്‌റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരികൾ

Anish Devasia

aster dm healthcares revenue rose 21%
X

കേരള കമ്പനികളിൽ ആസ്‌റ്റർ ഡിഎം ഹെൽത്‌കെയർ ഓഹരികളാണ് ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.60 ശതമാനം ഉയർന്ന ഓഹരികൾ 503.85 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 38.96 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 24,319 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 558 രൂപയും താഴ്ന്ന വില 311.10 രൂപയുമാണ്.

ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 3.151 ശതമാനം ഉയർന്ന് 210.97 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 0.36 ശതമാനം കുതിപ്പോടെ 36.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചി. സിഎസ്ബി ബാങ്ക് ഓഹരികൾ 0.78 ശതമാനം ഉയർന്ന് 314.75 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 1.34 ശതമാനം വർധനയോടെ 839 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 0.03 ശതമാനം നേട്ടം നൽകി 532.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.39 ശതമാനം നഷ്ടത്തോടെ 2067.55 രൂപയിലെത്തി. കിറ്റെക്സ് ഗാർമെൻറ്സ് ഓഹരികൾ 5 ശതമാനം ഇടിഞ്ഞ് 757.20 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർല ഓഹരികൾ 2.92 ശതമാനം താഴ്ന്ന് 778.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.78 ശതമാനം നഷ്ടത്തിൽ 1466.90 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 8.77ശതമാനം ഇടിവോടെ 273.05 രൂപയിൽ ക്ലോസ് ചെയ്തു.