image

12 July 2024 2:13 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ മണപ്പുറം ഫിനാൻസ്, ഫെഡറൽ ബാങ്ക് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ മണപ്പുറം ഫിനാൻസ്, ഫെഡറൽ ബാങ്ക് ഓഹരികൾ
X

Summary

  • മണപ്പുറം ഫിനാൻസ് ഓഹരികൾ സർവ്വകാല ഉയരമായ 225.39 രൂപയിലെത്തി.
  • ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.84 ശതമാനം ഉയർന്ന് 1089.75 രൂപയിൽ ക്ലോസ് ചെയ്തു.
  • ഹാരിസൺസ് മലയാളം ഓഹരികൾ 5.52 ശതമാനം ഇടിഞ്ഞ് 231.85 രൂപയിലെത്തി.


ജൂലൈ 12ലെ വ്യാപാരത്തിൽ മണപ്പുറം ഫിനാൻസ് ഓഹരികൾ സർവ്വകാല ഉയരമായ 225.39 രൂപയിലെത്തി. ഓഹരികൾ മുൻദിവസത്തെ ക്ലോസിംഗിൽ നിന്നും 5.39 ശതമാനമാണ് ഉയർന്നത്. ഏകദേശം 2.52 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 17,995 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 122.60 രൂപയാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 30 ശതമാനത്തോളമാണ്.

ഫെഡറൽ ബാങ്ക് ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന വിലയായ 197.19 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.46 ശതമാനം ഉയർന്ന ഓഹരികൾ 195.48 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ഇന്ന് 2.41 കോടി ഓഹരികളുടെ വ്യാപാരം,ആണ് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 47,171 കോടി രൂപ കടന്നു. മറ്റു ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 0.31 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.56 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.65 ശതമാനവും സിഎസ്ബി ബാങ്ക് 0.68 ശതമാനവും ഇടിഞ്ഞു.

ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.84 ശതമാനം ഉയർന്ന് 1089.75 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 2.78 ശതമാനം നേട്ടത്തോടെ 249.84 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.43 ശതമാനം വർധനയോടെ 247.15 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു.

ഹാരിസൺസ് മലയാളം ഓഹരികൾ 5.52 ശതമാനം ഇടിഞ്ഞ് 231.85 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.44 ശതമാനം നഷ്ടത്തോടെ 518.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി-ഗാർഡ് ഓഹരികൾ 1.42 ശതമാനം താഴ്ന്ന് 466.45 രൂപയിലെത്തി.