7 March 2024 12:56 PM GMT
Summary
- കുതിച്ചുയർന്ന് കേരള ആയുർവേദ ഓഹരികൾ
- നേട്ടത്തിലായിരുന്ന മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ഇടിഞ്ഞു
- കുത്തനെ ഇടിഞ്ഞ് അപ്പോളോ ടയേഴ്‌സ് ഓഹരികൾ
മാർച്ച് ഏഴിലെ വ്യാപാരത്തിൽ നേട്ടം കൊയ്ത് കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ. കഴിഞ്ഞ ഒരാഴ്ച്ചയിൽ എട്ടു ശതമാനമാണ് ഓഹരികൾ ഉയർന്നത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 0.94 ശതമാനം ഉയർന്ന ഓഹരികൾ 409.45 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 419.40 രൂപയും താഴ്ന്നത് 100.95 രൂപയുമാണ്. ഏകദേശം 10.56 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 41,748 കോടി രൂപയിലെത്തി.
കേരള ആയുർവേദ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കുതിച്ചുയർന്നു. വ്യാപാരവസാനം അഞ്ചു ശതമാനം ഉയർന്ന ഓഹരികൾ 288.95 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 2.64 ശതമാനം നേട്ടം നൽകി 711.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.44 ശതമാനത്തിന്റെ വർദ്ധനവോടെ 867.20 രൂപയിലെത്തി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 1.10 ശതമാനം ഉയർന്ന് 46 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 0.75 ശതമാനത്തിന്റെ നേട്ടത്തോടെ 368.65 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.08 ശതമാനവും ഫെഡറൽ ബാങ്ക് 0.57 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.49 ശതമാനവും ഇടിഞ്ഞു.
കുത്തനെ ഇടിഞ്ഞ് അപ്പോളോ ടയേഴ്‌സ് ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 3.47 ശതമാനം ഇടിഞ്ഞ് 516.70 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 2.15 ശതമത്തിന്റെ ഇടിവ് രേഖപ്പെടുത്തി 175.55 രൂപയിൽ ക്ലോസ് ചെയ്തു. നേട്ടത്തിലായിരുന്ന മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ഇടിഞ്ഞു. ഓഹരികൾ 1.12 ശതമാനം താഴ്ന്ന് 1377.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 0.86 ശതമാനം താഴ്ന്നു. നേരിയ ഇടിവിൽ ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ ക്ലോസ് ചെയ്തു.