13 Aug 2024 1:35 PM GMT
Summary
- കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 9.09 ശതമാനം നേട്ടത്തിൽ
- ഫെഡറൽ ബാങ്ക് 0.48 ശതമാനം ഉയർന്നു
- കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിവ് തുടരുന്നു
ഓഗസ്റ്റ് 13ലെ വ്യാപാരത്തിൽ വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ സർവ്വകാല ഉയരം തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 20 ശതമാനം ഉയർന്ന ഓഹരികൾ 229.12 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 100.20 രൂപയാണ്. ഏകദേശം രണ്ട് ലക്ഷം ഓഹരികളുടെ വ്യാപാരമായിരുന്നു ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 162 കടി രൂപയിലെത്തി.
കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 9.09 ശതമാനം നേട്ടത്തോടെ 2963.85 രൂപയിൽ ക്ലോസ് ചെയ്തു. വി-ഗാർഡ് ഓഹരികൾ 3.31 ശതമാനം വർധനയോടെ 519.90 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 1.70 ശതമാനം ഉയർന്ന് 338 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.17 ശതമാനം കുതിപ്പോടെ 390 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.14 ശതമാനം നേട്ടം നൽകി 558.15 രൂപയിലെത്തി.
ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 0.48 ശതമാനം ഉയർന്ന് 202.20 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 0.25 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.22 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.25 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.72 ശതമാനവും ഇടിഞ്ഞു.
ഹാരിസൺസ് മലയാളം ഓഹരികൾ 7.45 ശതമാനം താഴ്ന്ന് 221.05 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിവ് തുടരുന്നു, 5.21 ശതമാനം ഇടിഞ്ഞ ഓഹരികൾ 2204.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാക്ട് ഓഹരികൾ 3.25 ശതമാനം നഷ്ടത്തോടെ 960.95 രൂപയിലെത്തി.ഫിലിപ്സ് കാർബൺ ഓഹരികൾ 3.06 ശതമാനം ഇടിവോടെ 374.95 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 2.72 ശതമാനം നഷ്ടം നൽകി.