image

26 Nov 2024 12:29 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി ടോളിൻസ് ടയേഴ്‌സ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി ടോളിൻസ് ടയേഴ്‌സ്
X

Summary

  • കുതിപ്പ് തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ്
  • കൊച്ചിൻ മിനറൽസ് ഓഹരികൾ 2.43 ശതമാനം താഴ്ന്നു
  • ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.28 ശതമാനം ഇടിവിൽ


നവംബർ 16-ലെ വ്യാപാരത്തിൽ ടോളിൻസ് ടയേഴ്‌സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 20 ശതമാനം ഉയർന്ന അഓഹരികൾ 211.89 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 11.63 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 698 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആർസിജായിലെ ഉയർന്ന വില 239.40 രൂപയും താഴ്ന്ന വില 156.40 രൂപയുമാണ്.

കുതിപ്പ് തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ്. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ അഞ്ച് ശതമാനം നേട്ടത്തോടെ 1432.45 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ അഞ്ച് ശതമാനം വർധനയോടെ 702.15 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 4.30 ശതമാനം നേട്ടത്തോടെ 411.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 3.78 ശതമാനം ഉയർന്ന് 352.45 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 3.57 ശതമാനം നേട്ടം നൽകി 155.52 രൂപയിൽ ക്ലോസ് ചെയ്തു.

കൊച്ചിൻ മിനറൽസ് ഓഹരികൾ 2.43 ശതമാനം ഇടിവോടെ 375 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഈസ്റ്റേൺ ട്രേഡ്‌സ് ഓഹരികൾ 1.35 ശതമാനം നഷ്ടത്തോടെ 43.80 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.87 ശതമാനം താഴ്ന്ന് 693.35 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 0.30 ശതമാനം നഷ്ടത്തിൽ 157.69 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.28 ശതമാനം ഇടിവിൽ 39.22 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.