image

23 Oct 2024 1:56 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ജിയോജിത് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ജിയോജിത് ഓഹരികൾ
X

ഒക്ടോബർ 23-ലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.09 ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 131.19 രൂപയാണ്. ഏകദേശം 13.49 ലക്ഷ്മ ഓഹരികളുടെ വ്യപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3433 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 159.37 രൂപയും താഴ്ന്ന വില 46.10 രൂപയുമാണ്.

മണപ്പുറം ഫിനാൻസ് ഓഹരികൾ 5.13 ശതമാനം കുതിപ്പോടെ 146.65 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ അഞ്ചു ശതമാനം നേട്ടത്തോടെ 484.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ഓഹരികൾ 4.65 ശതമാനം വർധനയോടെ 457.85 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.77 ശതമാനം നേട്ടത്തോടെ 694.65 രൂപയിൽ ക്ലോസ് ചെയ്തു. വി-ഗാർഡ് ഓഹരികൾ 2.38 ശതമാനം ഉയർന്ന് 425.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ധനലക്ഷ്മി ബാങ്ക് ഓഹരികൾ 4.23 ശതമാനം നേട്ടം നൽകി 35.73 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.88 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.04 ശതമാനവും ഉയർന്നു. സിഎസ്ബി ബാങ്ക് 0.03 ശതമാനവും ഫെഡറൽ ബാങ്ക് 0.33 ശതമാനവും ഇടിഞ്ഞു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 3.68 ശതമാനം നഷ്ടത്തോടെ 1400.65 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 2.95 ശതമാനം ഇടിവിൽ 258.20 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 2 ശതമാനം താഴ്ന്ന് 282.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ആസ്റ്റർ ഓഹരികൾ 0.79 ശതമാനം നഷ്ടം നൽകി 402 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 0.66 ശതമാനം ഇടിഞ്ഞ് 493.80 രൂപയിൽ ക്ലോസ് ചെയ്തു.