22 Feb 2024 1:13 PM GMT
Summary
- കുതിച്ചുയർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ
- നേട്ടം തുടർന്ന് തുടർന്ന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ
- ഫാക്ട് ഓഹരികൾ ഇടിവ് തുടരുന്നു
ഫെബ്രുവരി 22ലെ വ്യാപാരത്തിൽ കുതിച്ചുയർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ. റൈറ്റ് ഇഷ്യുവിലൂടെ 1,151.01 കോടി രൂപ സമാഹരിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബോർഡ് അംഗീകാരം നൽകി. ഇതിനെ തുടർന്നായിരുന്നു ഓഹരികൾ കുതിച്ചുയരുന്നത്. വ്യാപാരവസാനം മുൻ ദിവസത്തെ ക്ലോസിംഗ് വിലയിൽ നിന്നും 9.68 ശതമാനം ഉയർന്ന ഓഹരികൾ 35.70 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 6.68 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 6810 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 40.15 രൂപയും താഴ്ന്നത് 13.75 രൂപയുമാണ്.
മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും സിഎസ്ബി ബാങ്ക് 2.45 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.39 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.20 ശതമാനം ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് ഓഹരികൾ നേരിയ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നത്തെ വ്യാപാരത്തിൽ ഹാരിസൺസ് മലയാളം ഓഹരികൾ സർവകാല ഉയരമായ 216 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.15 ശതമാനം ഉയർന്ന ഓഹരികൾ 213.45 രൂപയിൽ ക്ലോസ് ചെയ്തു. നേട്ടം തുടർന്ന് തുടർന്ന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ഓഹരികൾ. ഇന്ന് ഓഹരികൾ 5.23 ശതമാനം ഉയർന്നു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ നേട്ടമുണ്ടാക്കി, ഓഹരികൾ 2.02 ശതമാനത്തിന്റെ വർദ്ധനവോടെ 383.85 രൂപയിലെത്തി. മണപ്പുറം ഫൈനാസ് ഓഹരികൾ 1.90 ശതമാനം ഉയർന്ന് 182 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു.
വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.65 ശതമാനം താഴ്ന്ന് 178.50 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ ഇടിവ് തുടരുന്നു, ഇന്ന് ഓഹരികൾ 1.33 ശതമാനം ഇടിഞ്ഞ് 828.60 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 1.33 ശതമാനത്തിന്റെ ഇടിവോടെ 78.10 രൂപയിൽ ക്ലോസ് ചെയ്തു.