image

26 Feb 2024 12:38 PM GMT

Stock Market Updates

പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ള ഈ കേരള കമ്പനി ഇന്ന് ഉയർന്നത് 5%

Ahammed Rameez Y

south indian bank shares in gains
X

Summary


    ഫെബ്രുവരിയിലെ അവസാന വാരത്തിലെ ആദ്യ വ്യാപാരവസാനം സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗ് വിലയായ 36.30 രൂപയിൽ നിന്നും ഓഹരികൾ 2.20 ശതമാനം ഉയർന്ന് 37.10 രൂപയിലെത്തി. ഏകദേശം 6.59 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 7597 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 40.15 രൂപയും താഴ്ന്നത് 13.75 രൂപയുമാണ്.

    മറ്റു ബാങ്കിങ്ങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 0.26 ശതമാനം ഉയർന്ന് 359.70 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 0.62 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.16 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.59 ശതമാനവും ഇടിഞ്ഞു.

    കേരള ആയുർവേദ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.99 ശതമാനം ഉയർന്ന് 315.70 രൂപയിലെത്തി. കമ്പനിയിൽ പൊറിഞ്ചു വെളിയത്തിന് 16.92 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. 2022ൽ 1.89 ശതമാനമായിരുന്നു ഓഹരി പങ്കാളിത്തം. ഇത് ക്രമാതീതമായി ഉയർത്തി നിലവിൽ 4.82 ശതമാനത്തിലെത്തി.

    ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.75 ശതമാനം നേട്ടത്തോടെ 39.97 രൂപയിലെത്തി.കിറ്റെക്സ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 1.87 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികളും ഇന്നത്തെ വ്യാപാരവസാനം 0.48 ശതമാനം ഉയർന്നു. നേരിയ നേട്ടത്തോടെ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ക്ലോസ് ചെയ്തു.

    കുതിപ്പിലായിരുന്ന ഹാരിസൺസ് ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 3.32 ശതമാനം ഇടിഞ്ഞു.ഫാക്ട് ഓഹരികൾ ഇന്നും 2.43 ശതമാനം താഴ്ന്ന് 773.05 രൂപയിലെത്തി.ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.96 ശതമാനത്തിന്റെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 1.46 ശതമാനം താഴ്ന്ന് 77.40 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.38 ശതമാനം ഇടിവോടെ 379.35 രൂപയിൽ ക്ലോസ് ചെയ്തു.