image

2 Feb 2024 12:55 PM GMT

Stock Market Updates

കുതിച്ചുയർന്ന് കിറ്റെക്സ്; ചരിത്ര നേട്ടത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക്

Ahammed Rameez Y

കുതിച്ചുയർന്ന് കിറ്റെക്സ്; ചരിത്ര നേട്ടത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക്
X

Summary

  • ഇടിവിലായിരുന്ന കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ നേട്ടത്തിൽ
  • സിഎസ്ബി ബാങ്ക് 1.49 ശതമാനം ഉയർന്നു
  • ഇടിവ് തുടർന്ന് ഫാക്ട് ഓഹരികൾ


ഫെബ്രുവരി ആദ്യ വാരാന്ത്യത്തിൽ വൻ നേട്ടം നൽകി കിറ്റെക്സ് ഓഹരികൾ. ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 280 രൂപ വ്യാപാരമധ്യേ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 235.15 രൂപയിൽ നിന്നും ഓഹരികൾ 16.78 ശതമാനം ഉയർന്ന് 274.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 64.84 ലക്ഷം ഓഹരികളുടെ വ്യപരമാണ് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1562 കോടി രൂപയിലെത്തി. ഒരാഴ്ച്ചയിൽ ഓഹരികൾ ഉയർന്നത് 23.90 ശതമാനമാണ്.

നേട്ടം കൈവിടാതെ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ. സർവകാല ഉയരമായ 40.15 രൂപയിലെത്തിയ ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.48 ശതമാനം ഉയർന്ന് 38.70 രൂപയിൽ ക്ലോസ് ചെയ്തു. വിപണിയിൽ ഇന്ന് 14.02 കോടി ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 7814 കോടി രൂപയിലെത്തി. മറ്റു ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 1.49 ശതമാനം ഉയർന്ന് 392.75 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 0.68 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.07 ശതമാനാവും ധനലക്ഷ്മി ബാങ്ക് 4.92 ശതമാനവും ഇടിഞ്ഞു.

ഇടിവിലായിരുന്ന കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 4.15 ശതമാനത്തിന്റെ വർദ്ധനവോടെ 347.90 രൂപയിൽ വ്യാപാരം അവസാനിപിച്ചു. വി ഗാർഡ് ഓഹരികൾ 3.64 ശതമാനം നേട്ടം നൽകി. മണപ്പുറം ഫൈനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.45 ശതമാനം ഉയർന്ന് 185.95 രൂപയിൽ ക്ലോസ് ചെയ്തു. വ്യാപാരവസാനം 1.20 ശതമാനം ഉയർന്ന വണ്ടർലാ ഓഹരികൾ 875.70 രൂപയിൽ ക്ലോസ് ചെയ്തു.

ഇടിവ് തുടർന്ന് ഫാക്ട് ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 1.89 ശതമാനം താഴ്ന്നു 820.75 രൂപയിൽ വ്യാപാരം നിർത്തി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 1.40 ശതമാനം ഇടിഞ്ഞു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 0.86 ശതമാനം താഴ്ന്ന് 428.40 ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഓഹരികൾ 0.70 ശതമാനം ഇടിഞ്ഞ് 905.20 രൂപയിൽ ക്ലോസ് ചെയ്തു.