image

24 Jan 2024 1:00 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: സർവകാല ഉയരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക്

Ahammed Rameez Y

kerala companies today, south indian bank at all-time high
X

Summary

  • ജിയോജിത് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
  • വണ്ടർ ലാ ഓഹരികൾ മികച്ച നേട്ടം നൽകി
  • ഇടിവ് തുടരുകയാണ് മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ


ജനുവരി 24ലെ വ്യാപാരത്തിൽ 13 ശതമാനത്തിലധികം നേട്ടമുണ്ടാക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. വ്യാപാരമധേ ഓഹരികൾ സർവകാല ഉയർമായ 35.30 രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 13.75 രൂപയാണ്. ഏകദേശം 21.02 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 6444 കോടി രൂപയിലെത്തി. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 30.15 ശതമാനമാണ്. മുൻ ദിവസം 30.75 രൂപയിൽ ക്ലോസ് ചെയ്ത ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 13.01 ശതമാനം ഉയർന്ന് 34.75 രൂപയിൽ ക്ലോസ് ചെയ്തു.

ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. ഓഹരികൾ ഇടവ്യാപാരത്തിൽ ഉയർന്ന വിലയായ 89.50 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.16 ശതമാനം ഉയർന്ന് 85.05 രൂപയിൽ വ്യപാരം നിർത്തി.

നഷ്ടം തുടർന്നിരുന്നു വണ്ടർലാ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ മികച്ച നേട്ടം നൽകി. ഓഹരികൾ 6.42 ശതമാനം ഉയർന്ന് 881.60 രൂപ[ഓയിൽ ക്ലോസ് ചെയ്തു. മണപ്പുറം, മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ യാതക്രമം 3.71 ശതമാനവും, 2.92 ശതമാനവും നേട്ടം നൽകി. കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 2.66 ശതമാനം ഉയർന്നു.

ബാങ്കിങ് ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 1.86 ശതമാനവും ഫെഡറൽ ബാങ്ക് 1.39 ശതമാനവും ഉയർന്നപ്പോൾ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.29 ശതമാനവും സിഎസ്ബി ബാങ്ക് 1.90 ശതമാനവും ഇടിഞ്ഞു.

ഇടിവ് തുടരുകയാണ് മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 0.28 ശതമാനം താഴ്ന്ന് 230.50 രൂപയിലെത്തി. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 3.73 ശതമാനം ഇടിവ് രേഖപ്പെടുത്തി. കൊച്ചിൻ മിനറൽ ആൻഡ് റൂട്ടിൽ ഓഹരികൾ 0.80 ശതമാനം താഴ്ന്നു.