30 Jan 2024 12:45 PM GMT
Summary
- 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് ധനലക്ഷ്മി ബാങ്ക് ഓഹരികൾ
- ഹാരിസൺസ് മലയാളം ഓഹരികൾ 4.99 ശതമാനം നേട്ടം നൽകി
- ഇടിവ് തുടർന്ന് ഫാക്ട് ഓഹരികൾ
ജനുവരി 30ലെ വ്യാപാരത്തിൽ കുതിച്ചുയർന്ന് മുത്തൂറ്റ് മൈക്രോ ഫിൻ ഓഹരികൾ. മികച്ച പാദഫലം പുറത്തുവിട്ടതിനെ തുടർന്നായിരുന്നു ഓഹരികളിലെ കുതിപ്പ്. തുടക്ക വ്യാപാരം മുതൽ നേട്ടം നൽകിയ ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 266.80 രൂപയാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 281 രൂപയും താഴ്ന്ന വില 227.45 രൂപയുമാണ്. ഏകദേശം 51.86 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3989 കോടി രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.77 ശതമാനം ഉയർന്ന് ഓഹരികൾ 254.30 രൂപയിൽ ക്ലോസ് ചെയ്തു.
വ്യപാരവസാനം 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് ധനലക്ഷ്മി ബാങ്ക് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 4.93 ശതമാനം നേട്ടം നൽകിയ ഓഹരികൾ 56.40 രൂപയിൽ വ്യാപാരം നിർത്തി. ഇത് തന്നെയായിരുന്നു ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില. താഴ്ന്ന വില 13.50 രൂപയാണ്. മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് 0.59 ശതമാനവും സിഎസ്ബി ബാങ്ക് 0.32 ശതമാനവും ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് 0.24 ശതമാനവും ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക് 0.58 ശതമാനവും ഇടിഞ്ഞു.
ഹാരിസൺസ് മലയാളം ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.99 ശതമാനം നേട്ടത്തോടെ 189.45 രൂപയിലെത്തി. കല്യാൺ ജ്വലേഴ്സ് ഓഹരികൾ 3.51 ശതമാനം ഉയർന്ന് 367.40 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഓഹരികൾ നേട്ടം തുടരുകയാണ്. ഓഹരികൾ ഇന്നത്തെ വ്യപാരത്തിലും 2.11 ശതമാനം ഉയർന്നു. ക്ലോസിങ് വില 183.70 രൂപ. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.16 ശതമാനത്തിന്റെ വർദ്ധനവോടെ വ്യപാരം അവസാനിപ്പിച്ചു.
ഇടിവ് തുടർന്ന് ഫാക്ട് ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ ഇടിഞ്ഞത് 1.80 ശതമാനമാണ്. വണ്ടർലാ ഓഹരികളും നഷ്ടം രേഖപ്പെടുത്തി. ഓഹരികൾ 0.70 ശതമാനം താഴ്ന്ന് 858.90 രൂപയിലെത്തി. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 0.29 ശതമാനം ഇടിഞ്ഞു..
നടപ്പ് വർഷത്തെ മൂന്നാം പാദ ഫലം പുറത്തു വിട്ട് മുത്തൂറ്റ് മൈക്രോ ഫിൻ. ഡിസംബർ പാദത്തിലെ കമ്പനിയുടെ അറ്റാദായം മുൻവർഷത്തേക്കാൾ ഇരട്ടിയായി 124.60 കോടി രൂപയിലെത്തി. മുൻ വർഷത്തെ സമാന പാദത്തിലെ 56.9 കോടി രൂപയിൽ നിന്ന് 119 ശതമാനം വർധനവാണ് കമ്പനി രേഖപ്പെടുത്തിയത്.