14 Jun 2024 12:13 PM GMT
Summary
- ഫെഡറൽ ബാങ്ക് 1.24 ശതമാനം ഉയർന്നു
- കൊച്ചിൻ ഷിപ്പ് യാർഡ് 5.76 ശതമാനം നേട്ടം നൽകി
- വി ഗാർഡ് ഓഹരികൾ 2.51 ശതമാനം ഇടിഞ്ഞു
മെയ് 14ലെ വ്യാപാരത്തിൽ പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10.58 ശതമാനം ഉയർന്ന ഓഹരികൾ 254.68 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 259.95 രൂപ. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 296.55 രൂപയും താഴ്ന്ന വില 199 രൂപയുമാണ്. ഏകദേശം 7.76 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1669 കോടി രൂപയിലെത്തി.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.76 ശതമാനം നേട്ടത്തോടെ 2122.35 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 4.10 ശതമാനം വർധനയോടെ 2465.10 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 2.33 ശതമാനം ഉയർന്ന് 311.95 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 0.97 ശതമാനം നേട്ടം നൽകി. വണ്ടർലാ ഓഹരികൾ 894.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 1.24 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.02 ശതമാനവും ഉയർന്നപ്പോൾ ധനലക്ഷ്മി ബാങ്ക് 0.14 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.47 ശതമാനവും സിഎസ്ബി ബാങ്ക് 0.67 ശതമാനവും ഇടിഞ്ഞു.
വി ഗാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.51 ശതമാനം താഴ്ന്ന് 399.90 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 4.31 ശതമാനം ഇടിഞ്ഞ് 155.31 രൂപയിലെത്തി. ആസ്റ്റർ ഓഹരികൾ 1.32 ശതമാനം നഷ്ടത്തോടെ 358.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.27 ശതമാനം നഷ്ടം നൽകി. മണപ്പുറം ഫിനാൻസ് ഓഹരികൾ 0.75 ശതമാനം ഇടിഞ്ഞു.