22 May 2024 11:49 AM GMT
Summary
- കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 52 ആഴ്ച്ചയിലെ ഏറ്റവും ഉയർന്ന വിലയിൽ
- ജിയോജിത് ഓഹരികൾ 3.38 ശതമാനം ഇടിഞ്ഞു
- സിഎസ്ബി ബാങ്ക് 1.33 ശതമാനം താഴ്ന്നു
മെയ് 22ലെ വ്യാപാരത്തിൽ പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.86 ശതമാനം ഉയർന്ന ഓഹരികൾ 231.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1.83 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1554 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 296.55 രൂപയും താഴ്ന്ന വില 207.80 രൂപയുമാണ്.
കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഏറ്റവും ഉയർന്ന വിലയായ 2400 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.56 ശതമാനം ഉയർന്ന ഓഹരികൾ 2338.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 1459 രൂപയാണ്. വണ്ടർലാ ഓഹരികൾ 2.47 ശതമാനം നേട്ടത്തോടെ 883.30 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.05 ശതമാനം വർദ്ധനവോടെ 38.40 രൂപയിലെത്തി. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 0.86 ശതമാനം ഉയർന്നു. നേരിയ നേട്ടത്തോടെ മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാറ്റങ്ങളൊന്നുമില്ലാതെ മുൻ ദിവസത്തെ ക്ലോസിംഗിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് 0.45 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.53 ശതമാനവും ഫെഡറൽ ബാങ്ക് 0.76 ശതമാനവും സിഎസ്ബി ബാങ്ക് 1.33 ശതമാനവും ഇടിഞ്ഞു.
ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.38 ശതമാനം താഴ്ന്ന് 104.35 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 2.63 ശതമാനം നഷ്ടത്തോടെ 292.10 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ, ഹാരിസൺസ് മലയാളം ഓഹരികൾ ഒരു ശതമാനം ഇടിഞ്ഞു. മണപ്പുറം ഫിനാൻസ് ഓഹരികൾ 0.83 ശതമാനം താഴ്ന്ന് 178.55 രൂപയിൽ ക്ലോസ് ചെയ്തു. നേരിയ ഇടിവോടെ കൊച്ചിൻ ഷിപ്പ് യാർഡ്, കല്യാൺ ജ്വല്ലേഴ്‌സ്, ഫാക്ട് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.