3 May 2024 1:00 PM GMT
Summary
- ആസ്റ്റർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.12 ശതമാനം ഉയർന്നു
- ഇടിവ് തുടർന്ന് കേരള ആയുർവേദ ഓഹരികൾ
- ഫെഡറൽ ബാങ്ക് ഓഹരികൾ 1.22 ശതമാനം ഉയർന്നു
മെയ് മൂന്നിലെ വ്യാപാരത്തിൽ ഇടിവിലായിരുന്ന പോപ്പുലർ ഓഹരികൾ നേട്ടത്തിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 0.52 ശതമാനം ഉയർന്ന ഓഹരികൾ 233.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 296.55 രൂപയും താഴ്ന്ന വില 230.55 രൂപയുമാണ്. ഏകദേശം 91,876 ഓഹരികളുടെ വ്യപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1656 കോടി രൂപയിലെത്തി.
ആസ്റ്റർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.12 ശതമാനം ഉയർന്ന് 347.25 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 0.17 ശതമാനം നേട്ടത്തോടെ 315.80 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ഓഹരികൾ 0.16 ശതമാനം വർദ്ധനവോടെ 160.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഈസ്റ്റേൺ ട്രെഡ്സ് ഓഹരികൾ 3.14 ശതമാനത്തിന്റെ നേട്ടത്തോടെ 37.80 രൂപയിൽ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ നിന്നും ഫെഡറൽ ബാങ്ക് 1.22 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.25 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.37 ശതമാനവും സിഎസ്ബി ബാങ്ക് 1.55 ശതമാനവും ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക് 2.12 ശതമാനവും ഇടിഞ്ഞു.
ഇടിവ് തുടർന്ന് കേരള ആയുർവേദ ഓഹരികൾ, 3.57 ശതമാനം ഇടിഞ്ഞ ഓഹരികൾ 303.75 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്സ് ഓഹരികൾ 2.10 ശതമാനം താഴ്ന്ന് 502.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 1.94 ശതമാനം നഷ്ടം നൽകി 197 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 1.38 ശതമാനം താഴ്ന്ന് 406.10 രൂപയിലെത്തി. നേരിയ ഇടിവോടെ ഫാക്ട്, മുത്തൂറ്റ് മൈക്രോഫിൻ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.