18 Jan 2024 11:30 AM GMT
കേരള കമ്പനികൾ ഇന്ന്; സർവകാല ഉയരത്തിൽ ഫിലിപ്സ് കാർബണും അപ്പോളോ ടയേഴ്‌സും
Ahammed Rameez Y
Summary
- സൗത്ത് ഇന്ത്യൻ ബാങ്ക് 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി
- 52 ആഴ്ച്ചയിലെ ഉയർന്ന നില തൊട്ട് കൊച്ചിൻ ഷിപ്പ് യാർഡ്
- ഇടിവ് തുടർന്ന് മുത്തൂറ്റ് മൈക്രോ ഫിൻ ഓഹരികൾ
ജനുവരി 18ലെ വ്യാപാരം വ്യാപാരത്തിൽ സർവകാല ഉയരം തൊട്ട് ഫിലിപ്സ് കാർബൺ, അപ്പോളോ ടയേഴ്‌സ് ഓഹരികൾ. സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലുമെത്തി.
തുടക്ക വ്യപാരം മുതൽ കുതിച്ചുയർന്ന ഫിലിപ്സ് കാർബൺ ഓഹരികൾ സർവകാല ഉയരമായ 317.95 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 11.55 ശതമാനം ഉയർന്ന ഓഹരികൾ ഇന്നത്തെ വ്യാപാരവസാനം 311 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 3.75 കോടി ഓഹരികളുടെ കൈമാറ്റമാണ് വിപണിയിൽ ഇന്ന് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 10524 കോടി രൂപയിലെത്തി. കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ ഉയർന്നത് 94 ശതമാനത്തോളമാണ്.
എക്കാലത്തെയും ഉയർന്ന വിലയിൽ അപ്പോളോ ടയേഴ്‌സ് ഓഹരികൾ. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 506.30 രൂപയിലെത്തി.കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയായ 471.75 രൂപയിൽ നിന്നും 6 ശതമാനം ഉയർന്ന ഓഹരികൾ 500.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
നേട്ടം തുടർന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കുതിച്ചുയർന്ന് 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. മികച്ച പാദഫലം ഇതിനു കാരണമായി. ഇടവ്യാപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായി 31.95 രൂപ തൊട്ടു. ഓഹരികളുടെ സർവകാല റെക്കോർഡ് വില 34.85 രൂപയാണ്. ഏകദേശം 27.75 കോടി ഓഹരികളുടെ വ്യാപാരണമാണ് ഇന്ന് വിപണിയിൽ നടന്നത്. ഓഹരികൾ ഇന്ന് 8.27 ശതമാനം നേട്ടത്തോടെ 30.75 രൂപയിൽ ക്ലോസ് ചെയ്തു.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികളും വ്യപാരം അവസാനിപ്പിച്ചത് 52 ആഴ്ച്ചയിലെ ഉയർന്ന നില തൊട്ട്. വ്യപരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 896.10 രൂപയിലെത്തിയിരുന്നു. ഓഹരികളുടെ ക്ലോസിങ് വില 865.65 രൂപ.
ഇടിവ് തുടരുകയാണ് മുത്തൂറ്റ് മൈക്രോ ഫിൻ ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ 1.24 ശതമാനം ഇടിഞ്ഞ ഓഹരികൾ 230.20 രൂപയിൽ ക്ലോസ് ചെയ്തു. നേരിയെ ഇടിവോടെയാണ് കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ 1.68 ശതമാനം താഴ്ന്ന് 874.10 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 4.49 ശതമാനത്തിന്റെ ഇടിവോടെ 38.25 രൂപയിൽ ക്ലോസ് ചെയ്തു.