image

22 March 2024 12:23 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിപ്പിൽ ഫിലിപ്സ് കാർബൺ

MyFin Desk

കേരള കമ്പനികൾ ഇന്ന്; കുതിപ്പിൽ ഫിലിപ്സ് കാർബൺ
X

Summary

  • സൗത്ത് ഇന്ത്യൻ ബാങ്ക് 2.48 ശതമാനം ഉയർന്നു
  • പോപ്പുലർ ഓഹരികൾ ഇടിവിൽ
  • കുതിപ്പിൽ ജിയോജിത് ഓഹരികൾ


മാർച്ച് 22ലെ വ്യാപാരത്തിൽ ഫിലിപ്സ് കാർബൺ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.04 ശതമാനം ഉയർന്ന ഓഹരികൾ 262.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 43.80 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 9435 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 343.50 രൂപയും താഴ്ന്ന വില 108.70 രൂപയാണ്.

ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.10 ശതമാനം ഉയർന്ന് 66.50 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 2.45 ശതമാനം നേട്ടം നൽകി 903.15 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 2.04 ശതമാനത്തിന്റെ വർദ്ധനവോടെ 657 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 1.96 ശതമാനം നേട്ടത്തിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.84 ശതമാനം ഉയർന്ന് 385.20 രൂപയിൽ ക്ലോസ് ചെയ്തു. നേരിയ നേട്ടത്തോടെ മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.


ബാങ്കിങ് ഓഹരികളിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് 2.48 ശതമാനം ഉയർന്ന് 28.95 രൂപയിലെത്തി. സിഎസ്ബി ബാങ്ക് ഓഹരികൾ 1.14 ശതമാനം നേട്ടം നൽകി. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 0.81 ശതമാനവും ഉയർന്നു. ഫെഡറൽ ബാങ്ക് ഓഹരികൾ 0.23 ശതമാനം ഇടിഞ്ഞു.

പോപ്പുലർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.09 ശതമാനം ഇടഞ്ഞ് 280.30 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 3.55 ശതമാനം താഴ്ന്ന് 168.30 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 0.70 ശതമാനം ഇടിഞ്ഞ് 1424.35 രൂപയിൽ ക്ലോസ് ചെയ്തു. നേരിയ ഇടിവോടെ ആസ്റ്റർ ടയേഴ്‌സ് ഓഹരികളും ക്ലോസ് ചെയ്തു.