5 Aug 2024 1:22 PM GMT
Summary
- കൊച്ചിൻ മിനറൽസ് ഓഹരികൾ 1.04 ശതമാനം നേട്ടം നൽകി
- കിറ്റെക്സ് ഓഹരികൾ 7.39 ശതമാനം ഇടിഞ്ഞു
- ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.66 ശതമാനം ഇടിഞ്ഞു
ഓഗസ്റ്റ് അഞ്ചിലെ വ്യാപാരത്തിൽ ഫിലിപ്സ് കാർബൺ ഓഹരികൾ രണ്ടു ശതമാനത്തോളം നേട്ടമുണ്ടാക്കി 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 396.90 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.98 ശതമാനം ഉയർന്ന ഓഹരികൾ 315.30 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 151.60 രൂപയാണ്. ഏകദേശം 4.27 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 14,228 കോടി രൂപയിലെത്തി.
കൊച്ചിൻ മിനറൽസ് ഓഹരികൾ 1.04 ശതമാനം നേട്ടത്തോടെ 315.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം 7.59 ശതമാനം ഇടിഞ്ഞ് 227.80 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 7.39 ശതമാനം നഷ്ടത്തോടെ 210.80 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 7.21 ശതമാനം താഴ്ന്ന് 43 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 6.60 ശതമാനം നഷ്ടം നൽകി 103.49 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 6.24 ശതമാനം ഇടിവോടെ 934.65 രൂപയിൽ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.66 ശതമാനവും സിഎസ്ബി ബാങ്ക് 2.36 ശതമാനവും ഫെഡറൽ ബാങ്ക് 2.46 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 4.60 ശതമാനവും ധനലക്ഷ്മി ബാങ്ക് 5.02 ശതമാനവും ഇടിഞ്ഞു.