2 Aug 2024 1:22 PM GMT
Summary
- ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 6.21 ശതമാനം നേട്ടത്തിൽ
- ധനലക്ഷ്മി ബാങ്ക് അഞ്ചു ശതമാനം ഉയർന്നു
- ഫാക്ട് ഓഹരികൾ 1.49 ശതമാനം താഴ്ന്നു
ഓഗസ്റ്റ് രണ്ടിലെ വ്യാപാരത്തിൽ ഫിലിപ്സ് കാർബൺ ഓഹരികൾ കുതിച്ചുയർന്നു. ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 380 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.66 ശതമാനം ഉയർന്ന ഓഹരികൾ വ്യാപരം അവസാനിപ്പിച്ചത് 376.90 രൂപയിലാണ്. ഏകദേശം 3.51 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 13081 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 151.60 രൂപയാണ്.
ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 6.21 ശതമാനത്തിന്റെ നേട്ടത്തോടെ 46.34 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 2.20 ശതമാനം ഉയർന്ന് 110.80 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.75 ശതമാനം വർധനയോടെ 2675 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 1.09 ശതമാനം നേട്ടം നൽകി 160.85 രൂപയിലെത്തി.
ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് അഞ്ചു ശതമാനം ഉയർന്ന് 45.81 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 0.37 ശതമാനം നേട്ടം നൽകി. സൗത്ത് ഇന്ത്യൻ ബാങ്ക് 0.79 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.88 ശതമാനവും ഫെഡറൽ ബാങ്ക് 1.51 ശതമാനവും ഇടിഞ്ഞു.
നിറ്റാ ജലാറ്റിൻ ഓഹരികൾ 3.80 ശതമാനം താഴ്ന്ന് 836.05 രൂപയിലെത്തി. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 3.13 ശതമാനം നഷ്ടത്തോടെ 241.06 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.71 ശതമാനം ഇടിഞ്ഞ് 536.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.64 ശതമാനം നഷ്ടം നൽകി 2537.90 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 1.49 ശതമാനം താഴ്ന്ന് 996.85 രൂപയിൽ ക്ലോസ് ചെയ്തു.