image

1 Aug 2024 1:47 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിപ്പ് തുടർന്ന് ഫിലിപ്സ് കാർബൺ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിപ്പ് തുടർന്ന് ഫിലിപ്സ് കാർബൺ
X

Summary

  • ആസ്റ്റർ ഓഹരികൾ 6.09 ശതമാനം ഉയർന്നു
  • സിഎസ്ബി ബാങ്ക് നേട്ടത്തോടെ ക്ലോസ് ചെയ്തു


ഓഗസ്റ്റ് ഒന്നിലെ വ്യാപാരത്തിൽ ഫിലിപ്സ് കാർബൺ ഓഹരികൾ കുതിച്ചുയർന്നു. ഇൻട്രാഡേ വ്യാപാരത്തിൽ ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 359.80 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 6.64 ശതമാനം ഉയർന്ന ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 346.85 രൂപയിലാണ്. ഏകദേശം 3.25 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 10,982 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 151.60 രൂപയുമാണ്.

ആസ്റ്റർ ഓഹരികൾ 6.09 ശതമാനം നേട്ടത്തോടെ 346.85 രൂപയിൽ ക്ലോസ് ചെയ്തു. നിറ്റാ ജലാറ്റിൻ ഓഹരികൾ 4.45 ശതമാനം കുതിച്ച് 869.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. പോപ്പുലർ ഓഹരികൾ 3.14 ശതമാനം ഉയർന്ന് 248.84 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.43 ശതമാനം നേട്ടം നൽകി 1864.35 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 0.72 ശതമാനം വർധനയോടെ 342.70 രൂപയിലെത്തി.

ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് നേട്ടത്തോടെ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഈസ്റ്റേൺ ട്രെഡ്‍സ്, ഹാരിസൺസ് മലയാളം, കിറ്റെക്സ്, കല്യാൺ ജ്വല്ലേഴ്‌സ്, ജിയോജിത് ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്.