27 Dec 2023 12:32 PM GMT
Summary
- ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 2.76 ശതമാനം ഉയർന്നു
- ഇന്നും ഉയർന്ന് കല്യാൺ ജ്വലേഴ്‌സ്
- കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിവിൽ
ഇടിവ് തുടർന്ന് മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ. മുൻ ദിവസം വിപണിയിൽ അരങ്ങേറ്റം കുറിച്ച ഓഹരികൾ ഇഷ്യൂ വിലയേക്കാൾ 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരികളുടെ ഇഷ്യൂ വില 291 രൂപയായിരുന്നു എന്നാൽ ലിസ്റ്റിംഗ് 273.60 രൂപയിലായിരുന്നു. രണ്ടു ദിവസം കൊണ്ട് ഓഹരികൾ 4.14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ വ്യാപാരവസാനം ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 0.83 ശതമാനം താഴ്ന്ന് 263.95 രൂപയിൽ ക്ലോസ് ചെയ്തു.
ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 2.76 ശതമാനം ഉയർന്നു. ഒരു മാസ കാലയളവിൽ ഓഹരികൾ 20 ശതമാനത്തോളമാണ് നേട്ടം നൽകിയത്. ഒരു വർഷ കാലയളവിൽ ഓഹരികൾ ഉയർന്നത് 75 ശതമാനത്തിലധികം. ഇന്നത്തെ ക്ലോസിങ് വില 81.80 രൂപ. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 84.25 രൂപയും താഴ്ന്നത് 39.15 രൂപയുമാണ്.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 2.11 ശതമാനം ഉയർന്ന് 26.65 രൂപയിലെത്തി. സിഎസ്ബി ബാങ്ക് ഓഹരികൾ 1.19 ശതമാനത്തിന്റെ നേട്ടത്തോടെ 400.80 രൂപയിൽ ക്ലോസ് ചെയ്തു. ധാലക്ഷ്മി ബാങ്ക് 0.17 ശതമാനവും ഫെഡറൽ ബാങ്ക് 0.03 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.43 ശതമാനവും നേട്ടം രേഖപ്പെടുത്തി.
ഇന്നും ഉയർന്ന് കല്യാൺ ജ്വലേഴ്‌സ്. ഓഹരികൾ 2.58 ശതമാനം ഉയർന്ന് 352.15 രൂപയിൽ വ്യപാരം നിർത്തി. ഇടിവിലായിരുന്ന മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരവസാനം 1.82 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികളും 0.62 ശതമാനം ഉയർന്നു.
കുതിച്ചുയർന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യപാരവസാനം 1.12 ശതമാനത്തിന്റെ ഇടിവോടെ 1390 രൂപയിൽ ക്ലോസ് ചെയ്തു. നഷ്ടം തുടർന്ന ഹാരിസൺസ് മലയാളം ഓഹരികൾ ഇന്നും 3.26 ശതമാനം ഇടിഞ്ഞു. ക്ലോസിങ് വില 180.75 രൂപ. വി-ഗാർഡ് ഓഹരികൾ 0.91 ശതമാനം താഴ്ന്ന് 288 രൂപയിലെത്തി.